ചിങ്ങ മാസ പുലരിയിലെ
ഉത്രാട രാവുദിച്ചു
പൊന്നോണ പുടവയുടുത്ത്,
പൂക്കളമെഴുതാൻ പോരുന്നോ...
പൂങ്കുയിലേ പൂങ്കാറ്റെ .
പൂക്കളമെഴുതാൻ പോരുന്നൊ
തുമ്പയും തുളസിക്കതിരും
പൊൻ വെയിൽ കോടി- യുടുത്ത്
തിരു ഓണ നാളിതല്ലൊ
ഓണ പൊൻ കാലം
തിരു ഓണ നാളിതല്ലൊ
ഓണ പൊൻ കാലം.....
പൊൻ മണി ചോറ് വിളമ്പാം
തേൻ മധുര പായസവും
ആനന്ദ പൊൻ കതിരേകാൻ
തിരു ഓണപ്പാട്ടും
പൊന്നൂഞ്ഞാലും.
ആവണി കോടിയുടുത്ത്
തിരുവോണം കൂടാൻ പോരുന്നോ
പൂങ്കുയിലേ പൂങ്കാറ്റെ
പൂക്കളമെഴുതാൻ പോരുന്നൊ....
©️ എസ്സ്.എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ