ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ്റെ പ്രണയം

എനിക്ക്  പ്രണയമായിരുന്നു പത്തു മാസം കിടന്നൊരു വയറും  വീഴ്ചകളിൽ കൂട്ടായൊരച്ഛനും  താങ്ങായി കുഞ്ഞനുജനും  അമ്മയ്ക്ക് ബാക്കിയായി  കുഞ്ഞനുജത്തിയും  പഴയ ഇടനാഴിയും നടുമുറ്റവും  മുത്തശ്ശി കഥയും തുലാവർഷവും  പിന്നെ ഓർമച്ചെപ്പിലെൻ കുട്ടിക്കാലവും  അതിൽ ചുവപ്പു മഷിയിൽ തീർത്ത  സ്കൂൾ കാലവും . കഴിഞ്ഞ നാൾ വഴിയിലെവിടെയോ  മറന്നു  വെച്ചൊരെൻ  കൗമാരവും  വിദ്യാലയാങ്കണത്തിലെ  കുസൃതിയും  പിന്നെ മറക്കാനാവാത്ത കുറെ വിശക്കുന്ന  വയറുകളും ; ഉച്ച കഞ്ഞിക്കൊപ്പം ചിരിക്കുന്ന മുഖങ്ങളും . പറയാതെ പറഞ്ഞ പ്രണയവും അതിലു -  റങ്ങാതെ കിടന്ന ചില രാത്രിയും  കാലം തന്നൊരു പാഠവും; അതിൽ  പിരിയാത്തോരെൻ ഭാവനയും  പിന്നെ വസു ദൈവ  പോലൊരു കുടുംബവും  പ്രണയിക്കാൻ എനിക്കെന്തിനൊരു ദിനം  പ്രണയമാണെല്ലാത്തിനോടും.  ഇക്കഴിഞ്ഞ കാലവും; പോയ  തുലാ വർഷവും  എല്ലാത്തിനോടും പ്രണയമാണെനിക്ക് . -- എസ്സ്‌ .എൽ