ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടിണി

പട്ടിണി ആയിരുന്നവൻ  ഒരു വീട് വെച്ചു  വീടിനു ജനാലയും വാതിലും  ഇല്ല .......    വീടിന്  മുറികൾ ഏതുമില്ല .. മൂടി അടഞ്ഞോരു  വീട് ... പകരം വിശന്നിരുന്നൊരു  അടുക്കള പണുതവൻ  വലിയ അടുപ്പുള്ള ഒരടുക്കള ... അടുപ്പിനുള്ളിൽ തീയില്ല ..പുകയുമില്ല  പുറത്തു  പോകാൻ വഴിയില്ലാതാകെയാൽ  അടുപ്പിനുള്ളിൽ  ഒരു തുരങ്കം ഉണ്ടാക്കി  അപ്പോഴും വിശപ്പായിരുന്നു  അവന്. പട്ടിണി തിന്നൊരൊട്ടിയ വയറും കുഴിഞ്ഞ കൺകളും... ഇക്കഴിഞ്ഞ നാൾ പട്ടിണി കിടന്നവൾ  മരിച്ചുപോയി. ബാക്കിയായത് അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളും ...... വിശന്നു ചാവാറായ തൻ കുഞ്ഞുങ്ങളെ  ഒരു കുടം വെള്ളത്തിനൊപ്പം ഈ കഴിഞ്ഞ രാത്രിയി- ലെപ്പോഴോ അവൻ വിഴുങ്ങിയിരുന്നു. വിശപ്പ് മൂത്തപ്പോൾ തുരങ്കം വഴി അവൻ ഇഴഞ്ഞു നീങ്ങി  എത്തിപ്പെട്ട  വഴിക്കൊടുവിൽ ഒരു കുന്ന് ... അത് കുന്നല്ല ..നാട്ടുകാർ തിന്നു വലിച്ചെറിഞ്ഞൊരു  എച്ചിൽ  കൂന .. അതിൽ നായ്ക്കളുണ്ട്  പിന്നെ എലികളും  .... അവൻ പിന്നെയും ഇഴഞ്ഞു...
അഞ്ചു ദിവസത്തെ അവധി കഴിഞ് ജോലിക്കായി മാർത്താണ്ഡത്തെക്കു പോകാൻ തിരക്കിട്ട് തയ്യാറാകുന്നതിനിടയിൽ ഭാര്യ ചിന്നു   തിരക്കി ..ഇന്ന് രാത്രി തന്നെ പോകണോ? നാളെ രാവിലെ പോയാൽ പോരെ .... ചിന്നു ഇന്ന് പോകണം അതാകുമ്പോൾ നാളെ രാവിലെ ഉറക്ക ക്ഷീണം ഇല്ലാതെ ജോലിക്ക് പോകാമെല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു .നിനക്ക് നേരത്തെ കാലത്ത് പോയി കൂടെ ,ഏഴ്  അരയ്ക്കു വേണാട് ഇല്ലേ ,നിനക്ക് ട്രെയിനിൽ പൊയ്ക്കൂടേ എന്നായി അമ്മ  .ആനവണ്ടി യാത്രയിൽ പ്രിയമുള്ള എനിക്ക് അമ്മയുടെ   അഭിപ്രായത്തെ  നിരസിക്കാതെ വേറെ വഴി ഇല്ല .ആന വണ്ടിയിലെ വിൻഡോ  സീറ്റും   രാത്രി യാത്രകളും ഞാൻ അത്ര ഏറെ  ഇഷ്ടപ്പെട്ടിരുന്നു .എൻ്റെ  രാത്രി യാത്രയോടുള്ള പ്രണയം അറിയാവുന്ന അച്ഛൻ  രാത്രിഞ്ചരൻ എന്ന് ഇടയ്‌ക്കൊക്കെ  എന്നെ അവിസംബോധന ചെയ്യുന്നതും ഞാൻ കേട്ടിട്ടുണ്ട് . അന്നും അച്ഛൻ തന്നെ  ചെങ്ങനാശ്ശേരി കെ .എസ്സ് . ആർ .ടി .സി യിൽ ഡ്രോപ്പ് ചെയ്തു. കൃത്യം 10 മണിക്ക് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ വിൻഡോ സീറ്റിൽ  സ്ഥാനം ഉറപ്പിച്ചു ,സാധാരണ പോലെ ബസ്സിന്റെ  മൂളലിനൊപ്പം എൻ്റെ കണ്ണിൽ...

വിശപ്പ്

ഭക്ഷണം എന്നും പ്രിയപ്പെട്ടതാണ് ..ജീവിതത്തിൽ നാളിതുവരെ സ്വാദോടെ ആസ്വദിച്ച് കഴിച്ചതിൽ എല്ലാം സ്നേഹമുണ്ടായിരുന്നു .രുചികൂട്ടിനൊപ്പം അല്പം സ്നേഹം കൂടെ ചേർത്ത്  വിളമ്പുമ്പോൾ അത് ജീവിതം മുഴുവൻ നാവിൽ നിന്ന് മാറാത്ത ,വീണ്ടും കഴിക്കാൻ കൊതി തോനുന്ന  വിഭവം ആകും .വിശപ്പ് അറിഞ്ഞു  ഭക്ഷണം വിളമ്പിയവരും  ..വിശന്നിരുന്ന സമയങ്ങളും വേറിട്ട രുചി വൈഭവം പകർന്നവരും ദൈവങ്ങൾക്കൊപ്പം ...... ഓർമ്മയുള്ള രുചികൾ ഓർത്തെടുക്കുമ്പോൾ അതിൽ ആദ്യം വരുന്നത്  തീരെ കുട്ടി ആയിരുന്ന കാലത്തു  അച്ഛൻ തന്നിരുന്ന ചോറുരുളകളാണ് ...മങ്ങിയ ഓർമയിൽ നിന്നും ഓർത്തെടുക്കുമ്പോൾ ... ജോലി ഇടയിൽ ഉച്ചയ്ക്ക്  ചോറുണ്ണാൻ വരുന്ന അച്ഛൻ ചോറും അവിയലും ,മെഴുക്കു പിരട്ടിയും ,പുളിശ്ശേരിയും ചേർത്തിളക്കി അതിൽ പപ്പടം പൊടിച്ചു ചെറിയ ഉരുളകൾ ആക്കി കഴിപ്പിച്ചിരുന്നു ..കഴിക്കാൻ കൂട്ടാക്കാത്തപ്പോൾ  കഥകൾ പറഞ്ഞും കുടുംബ വീട്ടിലെ തിണ്ണയിലുള്ള ഗ്രില്ലിൽ തൂങ്ങിയും കഴിച്ച സ്വാദ് .. വല്ല്യമ്മച്ചി (അച്ഛൻറെ  അമ്മ ) അടുക്കളയിൽ  സജീവമായിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന മുരിങ്ങക്ക ,ചക്കക്കുരു ,മാങ്ങ തേ...

ശാന്തം അമ്മ

കുറെ നാളുകൾക്കു ശേഷമാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് .കുശലാന്വേഷണത്തിനിടയിൽ പഴയ കാര്യങ്ങൾ ഓരോന്നായി എടുത്തിട്ടു .ഇരട്ട പേര് തുടങ്ങി പലതും സംസാരിച്ചു .യാദൃശ്ചികമായി അവൾ പറഞ്ഞു "എന്ത് രസമായിരുന്നു നമ്മുടെ ട്യൂഷൻ ക്ലാസ്സ് ".ശാന്തമ്മ ടീച്ചർ മരിച്ച വിവരം നീ അറിഞ്ഞു കാണുമെല്ലോ എന്ന് . ഒരു നിമിഷം ഞാൻ നിശബ്ദനായി .... എന്താ ടീച്ചർ മരിച്ചോ ..എപ്പോ ? ഞെട്ടൽ വിട്ടു മാറാതെ ഞാൻ തിരക്കി . സുഹൃത്ത്: കഴിഞ്ഞ ഒക്ടോബറിൽ . ഇല്ല ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല ... ശാന്തമ്മ ടീച്ചർ ..എനിക്ക് കണ്ട് പരിചയം ഉള്ള ദൈവങ്ങളിൽ ഒരാൾ ... ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ...അത് വരെ ഉള്ള എൻ്റെ പഠനത്തോടുള്ള താൽപ്പര്യവും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിജ്ഞാനവും ,നാളതുവരെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പരിഗണിച്ച് സ്കൂൾ മാറണം എന്നും , ഒൻപതാം ക്ലാസ്സിൽ മലയാളം മീഡിയം സ്‌കൂളിൽ തുടരാനും ഉള്ള തീരുമാനം ഉണ്ടായ വർഷം . ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള മാറ്റം ...മലയാളവും ഇംഗ്ലീഷും ഒഴികെയുള്ള വിഷയങ്ങളിൽ പദ പ്രയോഗങ്ങളിൽ വന്ന മാറ്റം ഉൾക്കൊണ്ട് കഴിഞ്ഞപ്പോഴേക്കും ഒൻപതാം ക്ലാസ്സിൽ നിന്നും പത്താം തരം കയറി കൂട...

തണുപ്പ് വിഴുങ്ങുമ്പോള്‍

എഴുതണം .മനസ്സ് ശാന്തമാകാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ല .കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും  എല്ലാം ചേര്‍ത്ത് വെച്ച് എഴുതണം .. ഞാന്‍ ഇരിക്കുന്നതിനു തൊട്ടു പിന്നിലെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന 'തണുപ്പ് തുപ്പി ' യന്ത്രം  തുപ്പുന്ന തണുപ്പില്‍  എന്‍റെ ഓര്‍മകളും മരവിച്ചു തുടങ്ങിയിരിക്കുന്നു . ഇത് പറയുമ്പോള്‍ എന്‍റെ  പ്രായം അന്‍പതുകളിലോ ,അറുപതുകളിലോ , എഴുപതുകളിലോ, എന്പതുകളിലോ  അല്ല എന്ന സത്യം കൂടുതല്‍ ചിന്തയിലേക്ക് എന്നെ ചെന്നെത്തിച്ചു . മുറിയില്‍ ആകെ വ്യാപിച്ചിരിക്കുന്ന തണുപ്പില്‍ ചില്ല് ഗ്ലാസ്സില്‍ ഞാന്‍ സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന നല്ല ഒന്നാംതരം  ചൂട് ചായ വല്ല്യ ആശ്വാസമാണ് തന്നത് .പുറത്തു ചൂടെങ്കിലും അകത്തു തണുപ്പ് തന്നെ .... . ഇപ്പോഴും ഞാന്‍ എങ്ങും എത്തിയിട്ടില്ല ,ഒരു വിഷയം വേണം ,എനിക്ക് ചുറ്റിലും ഉള്ള എന്തെങ്കിലും ഒന്ന്.ഒരിക്കലെങ്കിലും എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചിട്ടുള്ള ....ചിര്പ്പിച്ച..... ..കരയിപ്പിച്ച  എന്തെങ്കിലും ... സന്തോഷം ,ദുഃഖം  ഇതില്‍ രണ്ടിലുമായ് ഒതുങ്ങികൂടാറുണ്ട്‌  നേരത്തെ പറഞ്ഞ...
മറക്കാൻ ശ്രമിക്കും തോറും മനസ്സിൽ കൂടുകൂട്ടി ഇരിക്കുന്ന ഓർമ്മക്കൂട്ടം..... അത് പലപ്പോഴും തിരമാല പോലെയാണ്  ,ചിലപ്പോൾ ശക്തമായി ,മറ്റ് ചിലപ്പോൾ ശാന്തമായി മുന്നേറി കൊണ്ടിരിക്കും .....പുറത്തു  നിന്നും കാണുന്നവർക്ക് കൗതുകവും ചിലപ്പോൾ നോക്കത്താ  ദൂരത്തേക്ക് നോക്കി ഇരിക്കുമ്പോൾ വശ്യ സുന്ദരമായ അനുഭൂതിയും ആണ് .....ഓർമ്മ  കൂട്ടങ്ങൾ തിരയിലേറി കരയിൽ ഇരുന്ന എന്നെയും തഴുകി ... ജനിച്ച നാൾ മുതൽ ഇന്നേ  വരെ 

ദാരിദ്ര്യം

ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു ,വെളിച്ചം മങ്ങിയ മുറിയിൽ ഒരു മേശയുടെ മറു അറ്റത്ത് ചുണ്ടിൽ ഒരു സിഗാർ കത്തിച്ച് പുക സ്റ്റൈൽ ഒട്ടും കളയാതെ ..മുകളിലേക്ക് ഊതി വിട്ട് ,ഇൻഡ്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ ശ്രീ രജനികാന്ത്.....അദ്ദേഹത്തിന് അഭിമുഖമായി മലയാളവും തമിഴും കൂട്ടി കലർത്തി കയ്യിലുള്ള റൈറ്റിംഗ് പാഡിൽ നോക്കി ഞാൻ കഥ വിവരിച്ചു കൊണ്ടിരുന്നു .... തമ്പി... മലയാളം പോതും .. കുനിഞ്ഞിരുന്ന അണ്ണൻ തല ഉയർത്തി എന്നോട് പറഞ്ഞു . 'ലാലേട്ടനെ ട്രൈ ചെയ്യുവാ ...വരാമെന്ന് പറഞ്ഞ ടൈം കഴിഞ്ഞു '.. പിന്നിൽ നിന്നും എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ആണ് ...കയ്യിലുള്ള മൊബൈൽ കട്ട് ചെയ്തു അവൻ മേശയിൽ വെച്ചു . തമ്പി ..കഴിഞ്ഞ ടൈം ലാൽ വന്നപ്പോൾ വലിയ തിരക്ക് അല്ലായിരുന്നോ ? I mean ..Fan's .ഷൂട്ട് തുടങ്ങുമ്പോൾ പബ്ലിസിറ്റി തീരെ വേണ്ട ...സ്റ്റൈൽ മന്നൻ തുടർന്നു .. എന്നിട്ട് സിനിമ സ്റ്റൈലിൽ ചുണ്ടിൽ നിന്നും സിഗാർ എടുത്ത് ആഷ്‌ ട്രെയിൽ തട്ടി മുകളിലേക്ക് എറിഞ്ഞു പിടിക്കാൻ ശ്രമം ...പക്ഷെ കിട്ടിയില്ല ..സിഗാർ താഴെ വീണു ..ആദ്യമായാണ് സ്റ്റൈൽ മന്നൻ എറിഞ്ഞ സിഗാർ കയ്യിൽ കിട്ടാതെ പോകുന്നത് ഞാൻ കാണുന്നത് .അദ്ദേഹം കൂളിംഗ് ഗ്ലാസ് ....