ഇനി എത്ര നാളിവിടെയീ
പുണ്യ ഭൂമിയിൽ
പോയ കാലത്തിൻ
ദാർഷ്ട്ട്യവും ഹിംസയും,
സ്മൃതികളിൽ
വീണൊടുങ്ങിടില്ല.
മറക്കില്ലൊരിക്കലുമവരെ....
വീണു പോയവർ
വീഴാതെഴുന്ന് നിന്നവർ.
ജീവൻ കൊടുത്തീ
ജീവിതം തന്നവർ.
ഒരൊറ്റ രാത്രിയിൽ
നേടിയതല്ലീ സ്വാതന്ത്ര്യം.
ഒരൊറ്റ രാത്രിയിൽ
നേടിയതല്ലീ സ്വാതന്ത്ര്യം...
മറന്നിടരുതാരുമിത്
ഭാരതം...
ഇതെൻ സ്വതന്ത്ര ഭാരതം ❤️
©️ എസ്സ്.എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ