എനിക്ക് പ്രണയമായിരുന്നു പത്തു മാസം കിടന്നൊരു വയറും വീഴ്ചകളിൽ കൂട്ടായൊരച്ഛനും താങ്ങായി കുഞ്ഞനുജനും അമ്മയ്ക്ക് ബാക്കിയായി കുഞ്ഞനുജത്തിയും പഴയ ഇടനാഴിയും നടുമുറ്റവും മുത്തശ്ശി കഥയും തുലാവർഷവും പിന്നെ ഓർമച്ചെപ്പിലെൻ കുട്ടിക്കാലവും അതിൽ ചുവപ്പു മഷിയിൽ തീർത്ത സ്കൂൾ കാലവും . കഴിഞ്ഞ നാൾ വഴിയിലെവിടെയോ മറന്നു വെച്ചൊരെൻ കൗമാരവും വിദ്യാലയാങ്കണത്തിലെ കുസൃതിയും പിന്നെ മറക്കാനാവാത്ത കുറെ വിശക്കുന്ന വയറുകളും ; ഉച്ച കഞ്ഞിക്കൊപ്പം ചിരിക്കുന്ന മുഖങ്ങളും . പറയാതെ പറഞ്ഞ പ്രണയവും അതിലു - റങ്ങാതെ കിടന്ന ചില രാത്രിയും കാലം തന്നൊരു പാഠവും; അതിൽ പിരിയാത്തോരെൻ ഭാവനയും പിന്നെ വസു ദൈവ പോലൊരു കുടുംബവും പ്രണയിക്കാൻ എനിക്കെന്തിനൊരു ദിനം പ്രണയമാണെല്ലാത്തിനോടും. ഇക്കഴിഞ്ഞ കാലവും; പോയ തുലാ വർഷവും എല്ലാത്തിനോടും പ്രണയമാണെനിക്ക് . -- എസ്സ് .എൽ
"എന്റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്റെ ഓര്‍മകളുടെ നിറക്കൂട്ട് .....