കുറെ നാളുകൾക്കു ശേഷമാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് .കുശലാന്വേഷണത്തിനിടയിൽ പഴയ കാര്യങ്ങൾ ഓരോന്നായി എടുത്തിട്ടു .ഇരട്ട പേര് തുടങ്ങി പലതും സംസാരിച്ചു .യാദൃശ്ചികമായി അവൾ പറഞ്ഞു "എന്ത് രസമായിരുന്നു നമ്മുടെ ട്യൂഷൻ ക്ലാസ്സ് ".ശാന്തമ്മ ടീച്ചർ മരിച്ച വിവരം നീ അറിഞ്ഞു കാണുമെല്ലോ എന്ന് . ഒരു നിമിഷം ഞാൻ നിശബ്ദനായി .... എന്താ ടീച്ചർ മരിച്ചോ ..എപ്പോ ? ഞെട്ടൽ വിട്ടു മാറാതെ ഞാൻ തിരക്കി . സുഹൃത്ത്: കഴിഞ്ഞ ഒക്ടോബറിൽ . ഇല്ല ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല ... ശാന്തമ്മ ടീച്ചർ ..എനിക്ക് കണ്ട് പരിചയം ഉള്ള ദൈവങ്ങളിൽ ഒരാൾ ... ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ...അത് വരെ ഉള്ള എൻ്റെ പഠനത്തോടുള്ള താൽപ്പര്യവും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിജ്ഞാനവും ,നാളതുവരെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പരിഗണിച്ച് സ്കൂൾ മാറണം എന്നും , ഒൻപതാം ക്ലാസ്സിൽ മലയാളം മീഡിയം സ്‌കൂളിൽ തുടരാനും ഉള്ള തീരുമാനം ഉണ്ടായ വർഷം . ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള മാറ്റം ...മലയാളവും ഇംഗ്ലീഷും ഒഴികെയുള്ള വിഷയങ്ങളിൽ പദ പ്രയോഗങ്ങളിൽ വന്ന മാറ്റം ഉൾക്കൊണ്ട് കഴിഞ്ഞപ്പോഴേക്കും ഒൻപതാം ക്ലാസ്സിൽ നിന്നും പത്താം തരം കയറി കൂട...
"എന്‍റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്‍റെ ഓര്‍മകളുടെ നിറക്കൂട്ട് .....