ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

.ക്രിസ്തുമസ്!!! ഓര്‍മകളുടെ വര്‍ണ വിസ്മയം !!!!

 'ക്രിസ്തുമസ്' !!!!! ആഘോഷങ്ങളുടെ ആരവങ്ങളുടെ കാലം .. ശാന്തിയുടെയും  സമാധാനത്തിന്‍റെയും വെളിച്ചത്തില്‍ ഒരു  ആഘോഷക്കാലം .  കരോള്‍ സംഘത്തിനൊപ്പം നിര്‍ത്ത ചുവടില്‍ ആശംസകളും സമ്മാനങ്ങളുമായ് ക്രിസ്തുമസ് പാപ്പ ... തിളങ്ങുന്ന കടലാസ്സ്‌ നക്ഷത്രങ്ങള്‍, ജീവനുള്ള പുല്‍കൂടുകള്‍   വര്‍ണങ്ങള്‍ വാരി വിതറുന്ന ശാന്തമായ ക്രിസ്തുമസ് രാവ്.എങ്ങും ക്രിസ്തുമസ് ലഹരി..... ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു... കുട്ടിക്കാല ഓര്‍മകളില്‍ എന്നും ക്രിസ്തുമസ് തലേന്ന്  ഇങ്ങനെ ആയിരുന്നു ,അവധിക്കാല  ലഹരിയില്‍ തണുപ്പുള്ള രാത്രിയില്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നു കരോള്‍ ഗാനത്തിനും ക്രിസ്തുമസ് അപ്പൂപ്പനും വേണ്ടിയുള്ള കാത്തിരിപ്പ്‌ ........ അടുക്കളയില്‍ അമ്മ പാകം  ചെയ്യുന്ന ചിക്കന്‍ കറി പരത്തുന്ന ഗന്ധം എങ്ങും വ്യാപിച്ചിരിക്കും ... ചങ്ങനാശ്ശേരി കവലയില്‍ പടക്ക കടകള്‍ സജീവം !!!പടക്കം വാങ്ങി വരുന്ന അച്ഛനും അമ്മാവനും(മോനമ്മാൻ) വേണ്ടിയുള്ള കാത്തിരുപ്പ് !!!!പ്രതീക്ഷയുടെ ,സന്തോഷത്തിന്‍റെ കാത്തിരുപ്പ് ......... ആഘോഷം എന്നാൽ എന്നും മോനമ്മാനായിരുന്നു.എല്ലാ ആഘോഷങ്ങളും അതിന്റെ ...

വേനല്‍ മഴ ........

എന്നത്തേയും പോലെ അലാറം ഉച്ചത്തില്‍ കൂവി വിളിച്ചപ്പോള്‍ മുറിയില ശീതീകരണ യന്ത്രം തുപ്പുന്ന തണുപ്പില്‍ കമ്പിളി വിരുപ്പില്‍ ഒട്ടികിടന്ന ഞാന്‍   അലസത വിട്ടുമാറാതെ അന്നും എഴുനെറ്റൂ.പ്രാഥമിക കര്‍മങ്ങള്‍ അതിന്റെ മുറക്ക് നടന്നു .തേച്ചുമിനുക്കിയ വസ്ത്രങ്ങള്‍ വലിച്ചു കയറ്റി കണ്ണാടിക്കു മുന്‍പില്‍ നോക്കി പല വശങ്ങളിലായി തിരിഞ്ഞും ചെരിഞ്ഞും വസ്ത്രധാരണത്തില്‍ സ്വയം സംതൃപ്തനായി .വാതില്‍ അടച്ചു പൂട്ടി താക്കോല്‍ കീശയില്‍ ആക്കി ,മനസ്സില്‍ ,അല്ലെങ്കില്‍ ചിലപ്പോള്‍ ഉച്ചത്തില്‍ മൂളിപ്പാട്ടും പാടി കൃത്യ സമയത്ത് എത്തേണ്ടിടത് എത്തിച്ചു തെരാറുള്ള ക്യാബ് ഡ്രൈവര്‍ ശ്യാമിനെ കാത്തു നില്‍ക്കും ....വണ്ടി എത്തിയാലുടെന്‍ സീറ്റില്‍ മലര്‍ന്നിരുന്നു മുന്‍പ് പാടിയ മൂളിപാട്ടിന്റെ തുടര്‍ച്ച മറ്റാരും കേള്‍ക്കരുത്‌ എന്ന ഭാവത്തില്‍  ചെവിയില്‍ ഐപോഡ് കണക്ട് ചെയ്തു ഇരിക്കുമ്പോള്‍ തന്‍റെ സ്വാര്‍ത്ഥത വളര്‍ന്നിര്‍ക്കുന്നു എന്ന്  സ്വയം ഞാന്‍ എന്നെ  ഓര്‍മപ്പെടുത്തി .ഇങ്ങനെ പോയിരുന്നു അവന്‍റെ ജീവിത ശൈലി അല്ല അങ്ങനെ ജീവിതവുമായി  പോരുതപെട്ടിരുന്നു അവന്‍ .അമ്പല പറമ്പും ഉത്സവ മേളവും നഷ്ടമായവന്‍  ,കളങ്ക...

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...