എഴുതണം .മനസ്സ് ശാന്തമാകാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ല .കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും എല്ലാം ചേര്‍ത്ത് വെച്ച് എഴുതണം .. ഞാന്‍ ഇരിക്കുന്നതിനു തൊട്ടു പിന്നിലെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന 'തണുപ്പ് തുപ്പി ' യന്ത്രം തുപ്പുന്ന തണുപ്പില്‍ എന്‍റെ ഓര്‍മകളും മരവിച്ചു തുടങ്ങിയിരിക്കുന്നു .ഇത് പറയുമ്പോള്‍ എന്‍റെ പ്രായം അന്‍പതുകളിലോ ,അറുപതുകളിലോ , എഴുപതുകളിലോ, എന്പതുകളിലോ അല്ല എന്ന സത്യം കൂടുതല്‍ ചിന്തയിലേക്ക് എന്നെ ചെന്നെത്തിച്ചു .മുറിയില്‍ ആകെ വ്യാപിച്ചിരിക്കുന്ന തണുപ്പില്‍ ചില്ല് ഗ്ലാസ്സില്‍ ഞാന്‍ സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന നല്ല ഒന്നാംതരം ചൂട് ചായ വല്ല്യ ആശ്വാസമാണ് തന്നത് .പുറത്തു ചൂടെങ്കിലും അകത്തു തണുപ്പ് തന്നെ .... . ഇപ്പോഴും ഞാന്‍ എങ്ങും എത്തിയിട്ടില്ല ,ഒരു വിഷയം വേണം ,എനിക്ക് ചുറ്റിലും ഉള്ള എന്തെങ്കിലും ഒന്ന്.ഒരിക്കലെങ്കിലും എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചിട്ടുള്ള ....ചിര്പ്പിച്ച കരയിപ്പിച്ച എന്തെങ്കിലും ... സന്തോഷം ,ദുഃഖം ഇതില്‍ രണ്ടിലുമായ് ഒതുങ്ങികൂടാറുണ്ട് നേരത്തെ പറഞ്ഞ കണ്ടത...
"എന്‍റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്‍റെ ഓര്‍മകളുടെ നിറക്കൂട്ട് .....