ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിറന്നിട്ടും പിറക്കാത്ത ഒരു പിറവിക്ക്

ഒരു വഴി നേരെ   മുൻപോട്ട്  പിന്നിട്ട വഴിയിൽ  കുഞ്ഞ്  കാലടയാളങ്ങൾ ...  വിരൽ  പാടുകൾ !!! പിന്നിട്ട വഴിയിൽ  കാലടയാളങ്ങൾ ... വിരൽ  പാടുകൾ!!! ചിലതിൽ  ചവിട്ടുമ്പോൾ തേങ്ങലുകൾ ... മുലപ്പാലി ൻറെ രുചി അറിഞ്ഞീടാത്ത  ഒരു കൊച്ചു   ജീവൻറെ   തേങ്ങൽ  ഒരു പടിയിൽ  ചവിട്ടി നിൽക്കാൻ  കഴിയാത്ത    പ്രാണനിൽ നിൻറെ  ഹൃദയസ്പന്ദനം  ഞാനറിയുന്നു   ഒരു സ്പർശത്തിൽ  നിൻറെ ശ്വാസവും  പിന്നെ നീ അറിയാതെ  പോയൊരെൻ   പിതൃത്വവും  വെരും  വഴികളിൽ ഇനി എന്ത് ? നീ ഭാഗമായിരുന്നോരാ മാതൃ വിലാപത്തിൻ  ബാക്കിയോ  അതോ പാടാതെ  വെച്ചൊരാ താരാട്ടിൻ  ബാക്കിയോ .... അറിയില്ലെനിക്കൊന്നുമിനി .... വഴികൾ ഇനിയും മുൻപോട്ട്  ... കുറേ  ദൂരം   അടയാളം ഇല്ലാത്ത  വിരൽ  പാടുകൾ ഇല്ലാത്ത  അറിയാത്ത കുറേ  വഴി കൂടി മുൻപോട്ട് ...........

സൂര്യാഘാദം

അങ്ങനെ വീണു  കിട്ടിയ  അവധി ദിവസത്തിൻറെ  ആലസ്യത്തിൽ വീട്ടിൽ  എന്നേക്കാളും അല്ലെങ്കിൽ എൻറെ അതെ പ്രായമുള്ള സ്റ്റീൽ ഗ്ലാസ്സിൽ ചൂട് ചായയുമായി വീടിൻറെ മുൻവശത്തെ വരാന്തയിൽ ഇരിപ്പുറപ്പിച്ചു .ഉദിച്ചുയർന്ന സൂര്യൻ എനിക്ക് സമാനമായി നേരത്തെ തന്നെ ജോലിയിൽ മുഴുകിയിയരിക്കുന്നു .വീടിൻറെ മുൻപിലെ  പറമ്പിലേക്ക്  തൻറെ  മുഴുവൻ വെളിച്ചവും സൂര്യൻ വലിച്ചെറിഞ്ഞിരിക്കുന്നതായി തോന്നി പോകും .വരാന്തയിലെ ഈ ഇരിപ്പ് മുൻപും ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട് .എനിക്കായി മാത്രം ഉദിക്കുന്ന സൂര്യൻ എന്ന് പറഞ്ഞു പോകും   ഈ ഇരുപ്പിൽ . ബാക്കി വന്ന വെളിച്ചത്തിൽ കുറച്ച്  അടുക്കളയിലെ ജനൽപാളികളിലൂടെ  അരിച്ചിറങ്ങി  അവിടെ  പല ഇടങ്ങളിലായി   മുറിഞ്ഞ വലുതും, ചെറുതുമായ വെളിച്ച കഷണങ്ങളായി കിടക്കും . ഇങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ്  അന്നത്തെ വാർത്താ പത്രിക നിലം പോത്തിയത് .!!! സ്ഥിരം പത്രം ഇടാറുള്ള പൈയ്യൻസ് അവൻറെ മുൻ തലമുറക്കാരിൽ നിന്നും പഠിച്ച വിദ്യ ..  എന്നും ഒരേ സ്ഥാനത്ത് തന്നെ പത്രം എറിഞ്ഞിടുക എന്നത് . അങ്ങനെ മാതൃഭൂമി പത്രം ഭൂമിയിൽ നിന്നം വാ...