ഉറക്കമില്ലാതെ ഇനി എത്ര നാൾ... കണ്ണിൽ ഇരുട്ട് തടയുമ്പോൾ ഇരുട്ടിൽ ഞാൻ എന്നെ തിരയുന്നു... കാണാതെ പോയൊരെൻ നിഴലിന്നുമപ്പുറം കാണുന്ന കാഴ്ച്ചകൾ വേറെ വേറെ ... എൻ്റെ ഓർമ്മയിലെവിടെയോ നന്മയുണ്ട് ഒരു നന്മ മരമുണ്ട് ... കാലം വിരിച്ച ഇരുട്ടിന്നു മുൻപ് ഒരു മുത്തശ്ശി കഥയുടെ തണലിലെവിടെയോ പൊട്ടി മുളച്ച നിഷ്‌കളങ്കതയുടെ ഒരു കുഞ്ഞു വൃക്ഷ തൈയ്യുണ്ട് കാലമേ നീ എനിക്ക് മഴ തന്നു... ചുട്ടു പൊള്ളുന്ന വേനലും നീ തന്നു.. ഇല പൊഴിച്ച പൊള്ളുന്ന വേനലിൽ കുഞ്ഞു ശിഖരത്തിലെവിടെയോ പിന്നെയും തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു .. സൂര്യകിരണത്തിലും ചന്ദ്രപ്രഭയിലും നിഴലിനെ തേടുന്ന പടു വൃക്ഷമായതും . നിഴലിനെ തണലെന്ന് പകലും നിഴൽ വെറും നിഴലെന്ന് രാവും നിഴലിനും തണലിനും അർത്ഥ ഭേദമെന്ത് നിഴലിനെ തണലാക്കി മാറ്റുന്ന സൂര്യനും നിഴലിൽ തണലേതുമില്ലാതാക്കിടും ചന്ദ്രനും രാവിലും പകലിലും പെയ്ത്... വീശി അടിക്കുന്ന പേമാരിയിൽ കാലം വരുത്തിയ കളങ്ക ഭാരത്തിൽ വൃക്ഷം ആടുന്നു ഉലയുന്നു നന്മയുടെ വേരുകൾ ...
"എന്റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്റെ ഓര്‍മകളുടെ നിറക്കൂട്ട് .....