ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി
 ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയില്‍ ഇരുന്നു ഒരു പകല്‍ മുഴുവന്‍ ജോലി ചെയ്യാനുള്ള ഊര്‍ജ്ജം ഞാന്‍ സംഭരിച്ചു .എല്ലാ ദിവസങ്ങളിലും ജോലി ചെയ്യാനുള്ള ഊര്‍ജ്ജം ഞാന്‍ സ്വയം അര്‍ജിച്ചിരുന്നു . 

ഒഫീസ് മുറയില്‍ എത്തി അന്നത്തെ കേസ് ഫയല്‍ എടുക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു "നാട്ടില്‍ നല്ല മഴയാണ് ,ഇന്ന് മോന്‍ സ്കൂളില്‍ പൊയ് തുടങ്ങും"അതും  പറഞ്ഞു അദ്ദേഹം നടന്നകന്നു.ഇവിടെ എന്നാണ് ഒരു മഴ പെയ്യുക എന്ന് ഞാന്‍ ആലോചിച്ചു .ഇത് മരുഭൂമി ആണെല്ലോ എന്നോര്‍ത്തപ്പോള്‍ നാട്ടില്‍ പെയയ്ത മഴയുടെ കുളിര് ഓടി അകന്നു .തിരികെ റൂമിലേക്ക്‌ പോകുന്നതിനിടയില്‍ ഞാന്‍ മരുഭൂമിയിലെ തെളിഞ്ഞ ആകാശം നോക്കി ഇരുന്നു.മഴക്കു ഒരു സാധ്യതയും ഇല്ലാത്ത നാട്ടിലിരുന്നു ഒരു മഴ പെയ്തെങ്കില്‍ എന്ന് ആശിക്കുന്നതിലെ  ലോജിക് ഓര്‍ത്ത് ഞാന്‍ മനസ്സില്‍ ചിരിച്ചു  ...നാലുവരി പാതയിലൂടെ ചീറിപായുന്ന വണ്ടികളില്‍ മഴ കൊതിച്ചു യാത്ര ചെയ്യുന്നവര്‍ എന്നെ പോലെ ധാരാളം ഉണ്ടാകും എന്ന് ഞാന്‍  ആശ്വസിച്ചു....ഞാന്‍ ആഗ്രഹിച്ചപ്പോള്‍ ഒക്കെ എനിക്കായി പെയ്ത മഴ ഒരിക്കല്‍കൂടി പെയ്തെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു ....പെയ്യും പെയ്യാതിരിക്കില്ല .......!!!!!!

മഴ -മഴ എന്നും എന്നെ ആശ്ച്ചര്യപ്പെടുതിയിരുന്ന പ്രകൃതിയുടെ പ്രതിഭാസം ആണ്.കുട്ടി ആയിരിക്കുമ്പോള്‍ മഴ ഇരമ്പളുകള്‍ക്ക് കാതോര്‍ത്തു മഴക്കൊപ്പം ഓടി നടന്നതും ,കടലാസില്‍ തീര്‍ത്ത ബോട്ട് മഴവെള്ളത്തിലേക്ക് കുഞ്ഞു കൈവിരലുകള്‍ കൊണ്ട് തുഴഞ്ഞു നീക്കിയതും,വീട്ടില്‍ ഇടനാഴിയിലെ അരമതിലില്‍ കയറി നിന്ന് ഓടില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളം കൈകുമ്പിളില്‍ നിറക്കാന്‍ ശ്രമിക്കുന്നതും എല്ലാം എല്ലാം എനിക്കു സമ്മാനിച്ചത്‌ മഴയാണ് .
കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം മുത്തശി കഥയില്‍ മയങ്ങി കിടന്ന എന്‍റെ ബാല്യം....

പിന്നീട് മഴ മനസ്സില്‍ പ്രണയമായ് പലതവണ പെയ്തിറങ്ങിയപ്പോള്‍ ,അതില്‍ അവളുടെ കണ്ണുനീര്‍ എനിക്കൊപ്പം ലയിപ്പിച്ച മഴയെ ഞാനോര്‍ത്തു പോയി .പിന്നീട് എപ്പോഴോ കാര്‍മേഘം തിങ്ങികൂടിയ മനസ്സിലേക്കു ഇളം തെന്നലായി അവള്‍ തൊട്ടു തലോടി...തിമര്‍ത്തു പെയ്ത മഴയില്‍ ഞങ്ങള്‍ അറിയാതെ ഒന്നായി ....കൂടെ മഴ നനഞ്ഞ അവള്‍  .....മഴക്കൊടുവില്‍ വേര്‍പാടിന്‍റെ  വേനല്‍ ചൂടിലേക്ക് വഴുതി വീണപ്പോള്‍....പകച്ചു നിന്ന എനിക്കു കൂട്ടായി എത്തിയ മഴയില്‍ ഞാന്‍ വീണ്ടും മതി മറന്നു ആടി....അമ്മ പഠിപ്പിച്ച പാട്ടിനൊപ്പം...ചതച്ചു കുത്തി പെയ്യട്ടങ്ങനെ പെയ്യട്ടെ .... പെയ്യട്ടങ്ങനെ പെയ്യട്ടെ ....!!!! 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-