ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഇഡ്ഡലി കഥയും കുറച്ചു ജീവിതങ്ങളും !!!! (ഫ്ലാഷ് ബാക്ക് )

തിരക്കിട്ട് ഓടിപ്പിടിച്ച് റൂമിൽ  എത്തി.. കൈയ്യിൽ  കിട്ടിയതെല്ലാം വലിച്ചു വാരി ബാഗിലാക്കി. ആരുടെയൊക്കെയോ  പ്രാർത്ഥന കെട്ടും മറ്റു ചിലരുടെ പ്രാർത്ഥന തീരെ  കേൾക്കാതെയും ചിന്നി ചിതറുന്ന മഴയിൽ ,നഷ്ട്ടത്തിൽ നിന്നും ലാഭത്തിലേക്ക് ഓടിക്കൊണ്ടേ ഇരിക്കുന്ന  ക .എസ്. ആർ.  ടി . സി  യുടെ  ഡബിൾ ബെല്ലിൻറെ അകമ്പടിയോടു കൂടി മുൻവശത്തെ വാതിലിലൂടെ വലിഞ്ഞു കയറി സൈഡ് സീറ്റിൽ തന്നെ ഇരുപ്പ്  ഉറപ്പിച്ചപ്പോൾ വീട്ടിലേക്കുള്ള ദൂരം ഒരു ഉറക്കത്തിനരികെ എന്ന വാസ്തവം ആശ്വാസം തന്നു .. പുലർച്ച 4.30 ന് വീട്ടിൽ  എത്തുമ്പോൾ കിടക്ക എന്നത് അപ്പോൾ കിട്ടാവുന്ന എറ്റവും വല്ല്യ സൌഭാഗ്യം തന്നെ ആയിരുന്നു . സമയം 9.30 - ഉറക്കമുണർന്നതും അന്നത്തെ മാതൃഭൂമി പത്രം    തണുപ്പിച്ചു  ചൂട് ആക്കിയ  ചായക്കൊപ്പം അകത്താക്കി, അടുക്കള വിശേഷങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ,അടുപ്പിൽ ഇരിക്കുന്ന പുറത്തേക്കു അൽപ്പം പോലും ആവി തുപ്പാതെ മുഴുവൻ ആവിയും അകത്തു തന്നെ അടക്കി പിടിച്ചു മുഖം വീർപ്പിച്ചിരുന്ന ഇഡലി കുട്ടകം അൽപ്പം അഹങ്കാരത്തോടെ തന്നെ...

ന്യൂ ജനറെഷൻ

തിരക്കിട്ട് എവിടെയോ യാത്രക്ക് ഒരുങ്ങുകയാണ് അയാൾ .. അലക്ഷ്യമായി മുറിയിൽ പലയിടങ്ങളിലായി കിടക്കുന്നു വസ്ത്രങ്ങൾ പെറുക്കിയെടുത്തു ബാഗിനുള്ളിൽ കുത്തി നിറക്കുന്നത് അയാളുടെ തിരക്കിനു അത്യാവശ്യമുള്ള ഒരു യാത്രയുടെ ചിത്രം പകർന്നു . താമസിക്കുന്ന ഹോട്ടൽ മുറിയൽ ആഘോഷത്തിൽ വെളുപ്പിച്ച രാത്രിയുടെ ബാക്കി വെച്ചിരുന്ന മദ്ധ്യം അയാൾ അകത്താക്കി .ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതും അയാളുടെ സെൽ അലറി വി ളിച്ചു .ആ അലർച്ചക്കു അന്ത്യം കുറിച്ച് അയാൾ സെൽ ഫോണിൻറ്റെ പച്ച ബട്ടണ്‍ അമർത്തി . മുഖത്ത് പ്രതീക്ഷയുടെ വെലിയേറ്റം !!! ഹലോ ...അതെ സർ ,അതെ വിഷ്ണു ആണ്   ,ഞാൻ ഇപ്പോൾ തമ്പാനൂർ ഉണ്ട് .ഏത് വേഷമാണെങ്കിലും സാരമില്ല സർ .ഒരു വേഷം പോലും ഇല്ലാതെ തിരിച്ചു പോകാനാവില്ല ... ഡയലോഗ് ഉണ്ടാകുമോ സർ ? ഇല്ലേ   .. ഇല്ലെങ്കിലും സാരമില്ല .. ഞാൻ ദാ എത്തി   . മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്ത് കീറി നശിച്ചിരിക്കുന്ന ബാഗ്‌ തോളിലാക്കി ,പോക്കറ്റിൽ നിന്നും തലേ ദിവസം കൊടുത്ത അഡ്വാൻസ്‌ തുകയുടെ ബാക്കി സംഖ്യ കൊടുത്ത് ആ ലോഡ്ജിനു പുറത്തിറങ്ങുമ്പോൾ .. വീണ്ടും ആ സെൽ ഫോണ്‍ അലറി .. ജീൻസ് എന്ന ആ അത്ഭുത വസ്ത്രത്തിന്റ്റെ പോക്കറ്റിൽ...

ആശംസകുറിപ്പ്

ഉറക്കച്ചുവയില്‍  ശരീരത്തിന്‍റെ ഭാഗമായി മാറിയിരുന്ന കമ്പിളി പുതപ്പില്‍   നിന്നും ശരീരം സ്വയം വേര്‍പെട്ടുത്തി , മൊബൈല്‍  ഫോണിന്‍റെ  പച്ച ബട്ടന്‍ അമര്‍ത്തി ആരെയോ പിരാകികൊണ്ട് ഹലോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതെ ഇല്ല അത് 'നീ' ആയിരിക്കുമെന്ന് .അപ്രതീക്ഷിതം... എങ്കിലും ആ ഫോണ്‍ കോള്‍ എനിക്ക് ഒരുപാടു സന്തോഷം തന്നു വളരെ നാളുകള്‍ക്കു  ശേഷം ഒരു സുഹൃത്തിന്‍റെ  ശബ്ദം ...  കാലം നമുക്കിടയില്‍ ദിവസങ്ങളുടെയും ,മാസങ്ങളുടെയും വര്‍ഷങ്ങളുടെയും ദൂരം വിരിച്ചിരുന്നു . എങ്കിലും ഓര്‍മയില്‍ എവിടെയോ   തങ്ങി നിന്നിരുന്നു നിന്‍റെ  ശബ്ദം....എത്ര മാധുര്യം ഉള്ളത് എന്ന് പലപ്പോഴായി ഞാന്‍ എന്നോട് പറഞ്ഞിട്ടുള്ള  .. നിന്‍റെ  ശബ്ദം . സൗഹൃദം  വളര്‍ന്നാല്‍ അത് പ്രണയം ആയേക്കാം എന്ന് ഭയന്നതു നീയോ അതോ ഞാനോ? നമുക്കിടയില്‍ ഒരു ഔപചാരികതയുടെയും ആവശ്യം ഉണ്ടായിട്ടില്ല ഇതുവരെ ,എങ്കിലും എന്‍റെ  ജീവിത വിശേഷങ്ങള്‍  നിനക്ക് ചോദിക്കാമായിരുന്നു ,നീ ചോദിക്കാതെ  എനിക്ക്  പറയാമായിരുന്നു ...  പകരം നീ ആദ്യം പറഞ്ഞത് ഇന്ന്...