ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നന്മ മരം

ഉറക്കമില്ലാതെ ഇനി എത്ര നാൾ... കണ്ണിൽ ഇരുട്ട് തടയുമ്പോൾ ഇരുട്ടിൽ ഞാൻ എന്നെ തിരയുന്നു... കാണാതെ പോയൊരെൻ നിഴലിന്നുമപ്പുറം കാണുന്ന കാഴ്ച്ചകൾ  വേറെ വേറെ ... എൻ്റെ  ഓർമ്മയിലെവിടെയോ നന്മയുണ്ട് ഒരു നന്മ മരമുണ്ട് ... കാലം വിരിച്ച ഇരുട്ടിന്നു മുൻപ് ഒരു  മുത്തശ്ശി  കഥയുടെ  തണലിലെവിടെയോ പൊട്ടി മുളച്ച നിഷ്‌കളങ്കതയുടെ   ഒരു കുഞ്ഞു വൃക്ഷ തൈയ്യുണ്ട് കാലമേ നീ എനിക്ക്  മഴ തന്നു... ചുട്ടു പൊള്ളുന്ന വേനലും നീ തന്നു.. ഇല പൊഴിച്ച  പൊള്ളുന്ന വേനലിൽ കുഞ്ഞു   ശിഖരത്തിലെവിടെയോ പിന്നെയും തളിർക്കുന്നു  പൂക്കുന്നു കായ്ക്കുന്നു .. സൂര്യകിരണത്തിലും   ചന്ദ്രപ്രഭയിലും നിഴലിനെ തേടുന്ന പടു  വൃക്ഷമായതും . നിഴലിനെ തണലെന്ന്  പകലും നിഴൽ വെറും നിഴലെന്ന്  രാവും നിഴലിനും   തണലിനും   അർത്ഥ ഭേദമെന്ത് നിഴലിനെ തണലാക്കി മാറ്റുന്ന സൂര്യനും നിഴലിൽ തണലേതുമില്ലാതാക്കിടും  ചന്ദ്രനും രാവിലും പകലിലും പെയ്ത്... വീശി അടിക്കുന്ന പേമാരിയിൽ കാലം വരുത്തിയ കളങ്ക ഭാരത്തിൽ വൃക്ഷം ആടുന്നു ഉലയുന്നു നന്മയുടെ വേരുകൾ ...

നിഴൽ സ്വപ്നം

ഇന്നലെ ഉണ്ടായിരുന്നു ഒരു സ്വപ്നം  പേടിപ്പെടുത്തുന്ന  ദുസ്വപ്നം  ഇരുട്ടിൻറെ  മറവിൽ രണ്ടു പേർ  ഒരു കൈക്കുഞ്ഞുമായി   അതിൽ ഒന്ന്  എന്നുടെ നിഴൽ  മറ്റേത്  കാലം വരച്ചോരു  നിഴൽ പാട്  നിഴൽ പാടിന്റെ  ഒപ്പമൊരു കൈകുഞ്ഞും  വാവിട്ടു കരയുന്നൊരു   കുഞ്ഞു നിഴൽ പാട്    അവൻ കരയുന്നതെന്നെ നോക്കി  കുഞ്ഞു വിരൽ ചൂണ്ടി   അമ്മ നിഴലിൻറ്റെ  തോളിൽ  കിടന്നവൻ  കരയുന്നു  കാലമേ നീയവൻ കരച്ചിൽ നിർത്തൂ  മുലപ്പാല് ചുരത്തുന്ന മാതൃത്വമേ ഇനി  നീയാണ് അവനു തുണ  പിതൃത്വം  അറിയുന്ന രാവും മാതൃത്വമറിയുന്ന  പകലും നീ തന്നെ....  നീ... തന്നെ അവനു  തുണ . നിഴലുകൾ മായിച്ച വെളിച്ചമേ  ഇന്നും നാളെയും ഇനി നിഴലിനെ കാത്ത് .... -- എസ് .എൽ