'ക്രിസ്തുമസ്' !!!!! ആഘോഷങ്ങളുടെ ആരവങ്ങളുടെ കാലം .. ശാന്തിയുടെയും സമാധാനത്തിന്‍റെയും വെളിച്ചത്തില്‍ ഒരു ആഘോഷക്കാലം . കരോള്‍ സംഘത്തിനൊപ്പം നിര്‍ത്ത ചുവടില്‍ ആശംസകളും സമ്മാനങ്ങളുമായ് ക്രിസ്തുമസ് പാപ്പ ... തിളങ്ങുന്ന കടലാസ്സ് നക്ഷത്രങ്ങള്‍, ജീവനുള്ള പുല്‍കൂടുകള്‍ വര്‍ണങ്ങള്‍ വാരി വിതറുന്ന ശാന്തമായ ക്രിസ്തുമസ് രാവ്.എങ്ങും ക്രിസ്തുമസ് ലഹരി..... ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു... കുട്ടിക്കാല ഓര്‍മകളില്‍ എന്നും ക്രിസ്തുമസ് തലേന്ന് ഇങ്ങനെ ആയിരുന്നു ,അവധിക്കാല ലഹരിയില്‍ തണുപ്പുള്ള രാത്രിയില്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നു കരോള്‍ ഗാനത്തിനും ക്രിസ്തുമസ് അപ്പൂപ്പനും വേണ്ടിയുള്ള കാത്തിരിപ്പ് ........ അടുക്കളയില്‍ അമ്മ പാകം ചെയ്യുന്ന ചിക്കന്‍ കറി പരത്തുന്ന ഗന്ധം എങ്ങും വ്യാപിച്ചിരിക്കും ... ചങ്ങനാശ്ശേരി കവലയില്‍ പടക്ക കടകള്‍ സജീവം !!!പടക്കം വാങ്ങി വരുന്ന അച്ഛനും അമ്മാവനും(മോനമ്മാൻ) വേണ്ടിയുള്ള കാത്തിരുപ്പ് !!!!പ്രതീക്ഷയുടെ ,സന്തോഷത്തിന്‍റെ കാത്തിരുപ്പ് ......... ആഘോഷം എന്നാൽ എന്നും മോനമ്മാനായിരുന്നു.എല്ലാ ആഘോഷങ്ങളും അതിന്റെ ...
"എന്റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്റെ ഓര്‍മകളുടെ നിറക്കൂട്ട് .....