കാലമിനിയെത്ര പോയിമറഞ്ഞിടാം. എൻ മലർവാടിയിലെത്ര പൂക്കൾ കൊഴിഞ്ഞിടാം. വീണുലയാതെ നിൽപ്പ തെന്നോർമ്മകളും. ചേർന്നലിയാതെ നിന്നൊരാ വാടാമലരുകളും. വസന്തമാണിന്നിവിടെ ഒരു ചെറു പൂവിന്റെ സൗഗന്ധികം തീർത്ത വാസന്തമാണിന്നിവിടെ. ഋതു ഏത് മാറി മറഞ്ഞാലു- മെന്നോർമ്മ തണലിൽ ഞാൻ തീർക്കും നിനക്കായി പുതിയൊരു മലർവാടി.... കൊഴിയാത്തരോർമ്മയി- ലൊരു പുതു മലർവാടി ഞാൻ തീർക്കാം. ©️എസ്സ്.എൽ
പുതു മഴയേ പോയി വരൂ ഈ കനവുകളിൽ നീ ചേർന്നലിയു (2) രാവുറങ്ങും നേരം നിൻ നിലാവിൻ കുളിരിമയിൽ കാത്തിരുന്നു നിന്നെ മൺ ചിരാതിൻ ശോഭയിൽ പുതു മഴയേ പോയി വരൂ ഈ കനവുകളിൽ നീ ചേർന്നലിയു മനസ്സിൽ വിരിയും പൂവു പോലൊരാ കനവിൽ എരിയും സ്നേഹമാണു നീ മനസ്സിൽ നിറയും പ്രണയ മിന്നിതാ മധുവിൽ ശലഭം പോലെയായിടും എൻ പ്രാണനേ പോയി വാ എൻ പ്രണയമേ നിൻ മിഴി നിറയാതെ പോയി വാ..... പുതു മഴയേ പോയി വരൂ ഈ കനവുകളിൽ നീ ചേർന്നലിയു (2) ഈ കനവുകളിൽ നീ ചേർന്നലിയു..... -എസ്സ്.എൽ .............ശുഭം..............