ജോലി ആവശ്യങ്ങൾക്കായി മലപ്പുറം -നിലമ്പൂർ പ്രദേശങ്ങളിൽ ഏതാണ്ട് പത്ത് മാസക്കാലമായി ഞാൻ സാനിദ്യം അറിയിച്ചു പോന്നിരുന്നു. അന്ന് നാലുമണി ചായ കുടിക്കാനായി കൃത്യം 5 .30ന് മുജീബിൻറെ ചായ കടയിലേക്ക് ഇറങ്ങി ഇടക്കര പ്രദേശത്തെ സകല കാർന്നൊന്മാരും അവിടെ തടിച്ചു കൂടിയിരുന്നു .ചിലരുടെ കൈയ്യിൽ ചായ ഗ്ലാസ്സ് ,മറ്റു ചിലരുടെ കൈയ്യിൽ മലപ്പുറത്തിന്റെ തന്നെ സ്വന്തം ഭക്ഷണമായ പെറോട്ട . ചർച്ചാ വിഷയം മഴയാണ് !!!! മാഷേ ഇങ്ങളിവിടുത്തെ മഴ കണ്ടിട്ടുണ്ടോ ? ഇല്ല ഞാൻ ഇടക്കരയിൽ വന്നതിന് ശേഷം മഴ പെയ്തിട്ടില്ല .. ഞാൻ മറുപടി പറഞ്ഞു . എന്നാ ഇപ്പൊ കണ്ടോളീ !!! ആ വൃദ്ധൻ ആകെ ഉള്ള രണ്ടു പല്ല് കാണാൻ പാകത്തിന് ചിരിച്ചു :) :) ..... ശെരിയാണ് മഴ തയ്യാറെടുക്കുന്നു !!!! ചെടി കച്ചവടക്കാരൻ ,തൃശ്ശൂർ ചാലക്കുടി നിവാസി ജോസഫ് ചേട്ടൻ റോഡരികിൽ നിരത്തി വെച്ചിരിക്കുന്ന റോസാ ചെടിയേയും ,എനിക്ക് പേരറിയാത്ത മറ്റു കുറെ ചെടികളെയും നോക്കി നല്ല ഭംഗിയായി ഒന്ന് മന്തഹസിച്ചു !!! എന്നിട്ട് ആകാശത്തേക്ക് നോക്കി നല്ല തൃശ്ശൂർ ര...
"എന്റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്റെ ഓര്‍മകളുടെ നിറക്കൂട്ട് .....