ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ന്യൂ ജനറെഷൻ

തിരക്കിട്ട് എവിടെയോ യാത്രക്ക് ഒരുങ്ങുകയാണ് അയാൾ .. അലക്ഷ്യമായി മുറിയിൽ പലയിടങ്ങളിലായി കിടക്കുന്നു വസ്ത്രങ്ങൾ പെറുക്കിയെടുത്തു ബാഗിനുള്ളിൽ കുത്തി നിറക്കുന്നത് അയാളുടെ തിരക്കിനു അത്യാവശ്യമുള്ള ഒരു യാത്രയുടെ ചിത്രം പകർന്നു . താമസിക്കുന്ന ഹോട്ടൽ മുറിയൽ ആഘോഷത്തിൽ വെളുപ്പിച്ച രാത്രിയുടെ ബാക്കി വെച്ചിരുന്ന മദ്ധ്യം അയാൾ അകത്താക്കി .ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതും അയാളുടെ സെൽ അലറി വി ളിച്ചു .ആ അലർച്ചക്കു അന്ത്യം കുറിച്ച് അയാൾ സെൽ ഫോണിൻറ്റെ പച്ച ബട്ടണ്‍ അമർത്തി . മുഖത്ത് പ്രതീക്ഷയുടെ വെലിയേറ്റം !!! ഹലോ ...അതെ സർ ,അതെ വിഷ്ണു ആണ്   ,ഞാൻ ഇപ്പോൾ തമ്പാനൂർ ഉണ്ട് .ഏത് വേഷമാണെങ്കിലും സാരമില്ല സർ .ഒരു വേഷം പോലും ഇല്ലാതെ തിരിച്ചു പോകാനാവില്ല ... ഡയലോഗ് ഉണ്ടാകുമോ സർ ? ഇല്ലേ   .. ഇല്ലെങ്കിലും സാരമില്ല .. ഞാൻ ദാ എത്തി   . മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്ത് കീറി നശിച്ചിരിക്കുന്ന ബാഗ്‌ തോളിലാക്കി ,പോക്കറ്റിൽ നിന്നും തലേ ദിവസം കൊടുത്ത അഡ്വാൻസ്‌ തുകയുടെ ബാക്കി സംഖ്യ കൊടുത്ത് ആ ലോഡ്ജിനു പുറത്തിറങ്ങുമ്പോൾ .. വീണ്ടും ആ സെൽ ഫോണ്‍ അലറി .. ജീൻസ് എന്ന ആ അത്ഭുത വസ്ത്രത്തിന്റ്റെ പോക്കറ്റിൽ...