ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍ അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...
"എന്റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്റെ ഓര്‍മകളുടെ നിറക്കൂട്ട് .....