ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പട്ടിണി



പട്ടിണി ആയിരുന്നവൻ  ഒരു വീട് വെച്ചു 
വീടിനു ജനാലയും വാതിലും  ഇല്ല .......
  
വീടിന്  മുറികൾ ഏതുമില്ല ..
മൂടി അടഞ്ഞോരു  വീട് ...

പകരം വിശന്നിരുന്നൊരു  അടുക്കള പണുതവൻ 
വലിയ അടുപ്പുള്ള ഒരടുക്കള ...
അടുപ്പിനുള്ളിൽ തീയില്ല ..പുകയുമില്ല 
പുറത്തു  പോകാൻ വഴിയില്ലാതാകെയാൽ 
അടുപ്പിനുള്ളിൽ  ഒരു തുരങ്കം ഉണ്ടാക്കി 
അപ്പോഴും വിശപ്പായിരുന്നു  അവന്.

പട്ടിണി തിന്നൊരൊട്ടിയ വയറും
കുഴിഞ്ഞ കൺകളും...

ഇക്കഴിഞ്ഞ നാൾ പട്ടിണി കിടന്നവൾ 
മരിച്ചുപോയി.

ബാക്കിയായത് അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളും ......

വിശന്നു ചാവാറായ തൻ കുഞ്ഞുങ്ങളെ 
ഒരു കുടം വെള്ളത്തിനൊപ്പം ഈ കഴിഞ്ഞ രാത്രിയി-
ലെപ്പോഴോ അവൻ വിഴുങ്ങിയിരുന്നു.

വിശപ്പ് മൂത്തപ്പോൾ തുരങ്കം വഴി അവൻ ഇഴഞ്ഞു നീങ്ങി 

എത്തിപ്പെട്ട  വഴിക്കൊടുവിൽ ഒരു കുന്ന് ...
അത് കുന്നല്ല ..നാട്ടുകാർ തിന്നു വലിച്ചെറിഞ്ഞൊരു 
എച്ചിൽ  കൂന ..
അതിൽ നായ്ക്കളുണ്ട്  പിന്നെ എലികളും  ....

അവൻ പിന്നെയും ഇഴഞ്ഞു ..ഭക്ഷണ കൂനയുടെ 
മുകളിലെത്തി .
അവിടെ നിന്നാൽ ലോകം കാണാം 
നിവർന്നു നിന്നവൻ ലോകം കണ്ടു 
വാതിലും ജനാലയുമുള്ള  പടു  കൂറ്റൻ 
മന്ദിരം  ..
അമ്പലം  കണ്ടു കുരിശ്ശടികളും  പിന്നെ പള്ളികളും ...
പക്ഷെ ;വാ കീറിയൊരു ദൈവം 
എന്തേ  അവൻ വിശപ്പ്  കണ്ടില്ല...

ഒരു ഓക്കാനത്തിൽ അവൻ തൻ കുഞ്ഞുങ്ങളെ 
പുറത്തു തുപ്പി 
വേഗം തിന്നു വിശപ്പടക്കാനായി  അവർ 
എച്ചിൽ കൂനയിൽ പരതി  നടന്നു 
തിന്നിട്ടും തിന്നിട്ടും തീരാതത്ര  എച്ചിൽ 

ദൂരെ നിന്നെവിടെയോ ഒരലറൽ
വിശപ്പില്ലാത്തവൻറെ   അട്ടഹാസം ....

അവൻ തൻ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച്  
എച്ചിൽ കൂനമേൽ  വിശപ്പകറ്റി 
അലറി കൂടി ഒരു കൂട്ടം മനുഷ്യർ 
വിശപ്പറിയാത്തൊരു കൂട്ടം....  
ഇത് ഞങ്ങൾ ചവച്ച്  തുപ്പിയ 
എച്ചിൽ  ...കട്ടുതിന്നാൻ  നീയാര് ?

കള്ളൻ കള്ളൻ  എന്നുറക്കെ വിളിച്ചവർ
അലറി 
വിശപ്പറിയാത്തവൻറെ സംഹാര താണ്ഡവം..... 

നായ്ക്കളെ അതിൽ ചിലർ  വാരിയെടുത്ത്   
നെഞ്ചോടു ചേർത്തു 
മൃഗ സംരക്ഷണ നിയമത്തിൽ പൊതിഞ്ഞു വെച്ചു 
എലികൾ മാളത്തിലേക്ക് ഓടി മറഞ്ഞു ...

പിന്നെ ബാക്കിയായത്  അവനും അവൻ കുഞ്ഞുങ്ങളും 

അവർ എച്ചിൽ കൂനയിൽ നിന്നും ഓടി ഇറങ്ങാൻ നോക്കി 
തുരങ്കം വഴി വീട്ടിലേക്ക് 
ചുറ്റും കൂടിയ വിശപ്പറിയാത്തവർ ആ എച്ചിൽ കൂനയ്ക്ക് 
തീയിട്ടു 

വെപ്രാളപ്പെട്ടവൻ കൈ കുഞ്ഞുങ്ങളുമായി 
കരഞ്ഞു പറഞ്ഞവൻ . ..എനിക്കു വിശന്നിട്ടെന്ന് ....
ഞാൻ  തിന്നത് ആർക്കും വേണ്ടാത്ത എച്ചിൽ 
നിങ്ങൾ തിന്നതിൻ  മിച്ചം ..

കേട്ടില്ലൊരുത്തനും ...പാവം; വിശന്നവൻ   കരച്ചിൽ.....
ആളി പടരുന്ന തീയിൽ നിന്നും ചാടിയിറങ്ങവേ 
കള്ളൻ.... കള്ളൻ എന്നുറക്കെ പറഞ്ഞവർ 
ചവിട്ടി തള്ളി ഇട്ടു  തീയിലേക്ക്.... 

കൈ കുഞ്ഞുങ്ങളെ അവൻ വീണ്ടും വിഴുങ്ങി 
വിശന്നിട്ടല്ല 
ഇനി അവർ വിശപ്പറിയാതെന്നേക്കും  ഉറങ്ങാൻ 
കത്തി പടരുന്ന തീ നാളങ്ങൾ 
വിശപ്പിനാൽ അവനെയും വിഴുങ്ങി 
ഒടുവിൽ അവൻ വിശപ്പുമൊടുങ്ങി...
എന്നന്നേയ്ക്കുമായി .

വിശപ്പില്ലാത്തവർ  ...പട്ടിണി അറിയാത്തവർ ..
അവർക്ക്  പിന്നെയും വിശക്കുന്നു 
പട്ടിണിയറിയാത്തൊരു  വിശപ്പ് ......

                                 --ശുഭം --
എസ്സ്‌ . എൽ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...