ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
അഞ്ചു ദിവസത്തെ അവധി കഴിഞ് ജോലിക്കായി മാർത്താണ്ഡത്തെക്കു പോകാൻ തിരക്കിട്ട് തയ്യാറാകുന്നതിനിടയിൽ ഭാര്യ ചിന്നു   തിരക്കി ..ഇന്ന് രാത്രി തന്നെ പോകണോ? നാളെ രാവിലെ പോയാൽ പോരെ .... ചിന്നു ഇന്ന് പോകണം അതാകുമ്പോൾ നാളെ രാവിലെ ഉറക്ക ക്ഷീണം ഇല്ലാതെ ജോലിക്ക് പോകാമെല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു .നിനക്ക് നേരത്തെ കാലത്ത് പോയി കൂടെ ,ഏഴ്  അരയ്ക്കു വേണാട് ഇല്ലേ ,നിനക്ക് ട്രെയിനിൽ പൊയ്ക്കൂടേ എന്നായി അമ്മ  .ആനവണ്ടി യാത്രയിൽ പ്രിയമുള്ള എനിക്ക് അമ്മയുടെ   അഭിപ്രായത്തെ  നിരസിക്കാതെ വേറെ വഴി ഇല്ല .ആന വണ്ടിയിലെ വിൻഡോ  സീറ്റും   രാത്രി യാത്രകളും ഞാൻ അത്ര ഏറെ  ഇഷ്ടപ്പെട്ടിരുന്നു .എൻ്റെ  രാത്രി യാത്രയോടുള്ള പ്രണയം അറിയാവുന്ന അച്ഛൻ  രാത്രിഞ്ചരൻ എന്ന് ഇടയ്‌ക്കൊക്കെ  എന്നെ അവിസംബോധന ചെയ്യുന്നതും ഞാൻ കേട്ടിട്ടുണ്ട് .

അന്നും അച്ഛൻ തന്നെ  ചെങ്ങനാശ്ശേരി കെ .എസ്സ് . ആർ .ടി .സി യിൽ ഡ്രോപ്പ് ചെയ്തു.
കൃത്യം 10 മണിക്ക് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ വിൻഡോ സീറ്റിൽ  സ്ഥാനം ഉറപ്പിച്ചു ,സാധാരണ പോലെ ബസ്സിന്റെ  മൂളലിനൊപ്പം എൻ്റെ കണ്ണിൽ  ഉറക്കത്തിൻറെ  ചിമ്മൽ... നിശബ്ദതയിൽ എവിടെയോ വീണു കിടന്ന ഞാൻ ശബ്ദ കോലാഹലങ്ങളിലേക്കു എഴുന്നേറ്റപ്പോൾ ബസ്സ് കൊട്ടാരക്കര എത്തിയിരുന്നു .ബസ്സിൽ തിരക്ക് തീരെ ഇല്ല ,ആകെ എട്ടോ പത്തോ ആളുകൾ .ഡബിൾ ബെൽ അടിച്ചതും ബസ്സ് നീങ്ങി ,വീണ്ടും സിംഗിൾ ബെൽ ,രണ്ടു പേർ  തിരക്കിട്ടു ബസ്സിൽ ഓടി കയറി .

നെറ്റി ധരിച്ച് ഒരു സ്ത്രീയും  കൂടെ അറുപതോ അറുപത്തഞ്ചോ പ്രായം തോന്നിക്കുന്ന ഒരാളും ,അവർ എനിക്ക് അടുത്ത സീറ്റിൽ ഇരുന്നു.രണ്ടു പേരും ആകെ വിഷമത്തിൽ ആണ് എന്ന് അവരുടെ മുഖത്ത് നിന്നും വ്യക്തം .ആ സ്ത്രീയുടെ മുഖത്ത് കൂടുതൽ വൈഷമ്യം .അവർ ഇടക്കിടെ കൂടെ ഉള്ള ആളിനോട് എന്തോ വിഷമം പറയുന്ന പോലെ അടക്കത്തിൽ  പറഞ്ഞുകൊണ്ടേ  ഇരുന്നു. .

സമയം 11 .45 ; ബസ്സ് കൊട്ടാരക്കരക്കും ആയൂരിനും ഇടയിൽ ,ആയൂർ ബസ് സ്റ്റാൻഡിനു കുറച്ചു മുൻപായി നിർത്തി .ചായ വേണ്ടവർക്ക് കുടിക്കാം 10  മിനിറ്റു   കഴിഞ്ഞേ പോകു എന്ന് പറഞ്ഞ്
കണ്ടക്ടറും ഡ്രൈവറും ബസ്സിൽ നിന്ന് ഇറങ്ങി .
ഒരു കട്ടൻ ചായ കുടിക്കാൻ ഞാനും ഇറങ്ങി ,എനിക്ക് പിന്നാലെ ആ സ്ത്രീയും അവരുടെ കൂടെ ഉള്ള ആളും ഇറങ്ങി ,റോഡിന് മറുവശം ഹൈവേ പോലീസ് വണ്ടി പാർക്ക് ചെയ്തിരിക്കുന്നു ,പെട്ടെന്ന് പിന്നിൽ നിന്നും 'അയ്യോ ..എൻ്റെ  മോള് പോയോ....എൻ്റെ  കുഞ്ഞു മരിച്ചേ .....ഉറക്കെ അലറി  വിളിച്ച് ,കൈയിൽ ഉള്ള മൊബൈൽ ഫോൺ  താഴെ ഇട്ട്  അയാൾ കൂടെ ഉള്ള സ്ത്രീയെ കെട്ടിപിടിച്ചു ഉറക്കെ കരഞ്ഞു ...ബോധം നഷ്ടപ്പെട്ട് ആ സ്ത്രീ റോഡിൽ വീണു ..ഇടയ്ക്കു പിടഞ്ഞു ...ഉറക്കെ നിലവിളിച്ചു ..ഞങ്ങളുടെ പൊന്നുമോള് പോയെ.... കണ്ടു നിന്ന എനിക്ക് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല .കൂടെ യാത്ര ചെയ്തിരുന്ന രണ്ടു മനുഷ്യർ ...അപരിചിതരായ രണ്ടു മനുഷ്യർ ....കരഞ്ഞു നിലവിളിച്ചു റോഡരികിൽ വീണു കിടന്നു കരയുന്നു.

ഞാൻ എൻ്റെ  അച്ഛനെയും അമ്മയെയും ഓർത്തു ...  സഹ യാത്രക്കാരിൽ ഒരാളുടെ കൂടെ സഹായത്തോടെ അവരെ താങ്ങി എടുത്തു ഇരുത്തി .ആ  അമ്മ  ...എന്നെ കെട്ടിപിടിച്ച് കരഞ്ഞു ..മോനെ എൻ്റെ  പൊന്നു മകൾ പോയെടാ .... ഇതായിരിക്കും ഒരു പക്ഷെ  ജീവിതം  പഠിപ്പിച്ച്‌  തരുന്ന വലിയ  പാഠങ്ങളിൽ  ഒന്ന് ....ആരാണെന്നോ  ഏതാണെന്നോ  അറിയാത്ത ഞാൻ  ..ബസിൽ തികച്ചും അപരിചിതർ ആയി കുറച്ചു നിമിഷങ്ങൾ മാത്രം കൂടെ യാത്ര ചെയ്ത ഞാൻ ആ അമ്മയ്ക്ക്  കുറച്ചു നേരത്തേക്കെങ്കിലും മകൻ ആയി ..

ഇതെല്ലാം കണ്ട്  കൂടെ ഉണ്ടായിരുന്ന പലരിൽ ചിലർ സഹതാപം പ്രകടിപ്പിച്ചു ... ചിലർ കാഴ്ച്ചക്കാരായി കൂടി നിന്നും ...

റോഡിൻറെ  മറു വശത്തുനിന്നും പോലീസുകാർ ഓടി വന്നു...ഞാനും പേരറിയാത്ത മറ്റൊരു യാത്രക്കാരനും അവരോടു കാര്യം പറഞ്ഞു . സർ ഇവരെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിക്കണം ,മകൾ മരിച്ച വിവരം അറിഞ്ഞ വിഷമത്തിൽ ആണ് അവർ ,പറ്റുമെങ്കിൽ ഒരു വണ്ടി അറേഞ്ചു  ചെയ്യണം .വാച്ചിൽ സമയം നോക്കിയിട്ടു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു ..ഇവിടുന്നു ഈ സമയത്ത് ടാക്സി കിട്ടാൻ പാടാണ് .അവർ  ഈ ബസ്സിൽ തന്നെ വന്നിട്ട് ,വെഞ്ഞാറമ്മൂട്ടിൽ നിന്നും ഓട്ടോ എടുത്ത് പോകട്ടെ അതാകും നല്ലത് .കേട്ടപ്പോൾ അതാകും ശെരി എന്ന് തോന്നി .ബസ്സ് ഡ്രൈവർ ഉം കണ്ടക്ടറും എവിടെ .. പോലീസ് ഉദ്യോഗസ്ഥൻ അധികാര ശബ്ദത്തിൽ തന്നെ ചോദിച്ചു  തന്നെ ചോദിച്ചു ..വളരെ സാവധാനം ചായ കുടിച്ചുകൊണ്ടിരുന്ന രണ്ടു പേരും ഏതോ യന്ത്രം എന്ന പോലെ   എഴുന്നേറ്റു വന്നു

ബസ്സ് സ്റ്റാർട്ട് ചെയ്തു ....

ആ അച്ഛനെയും അമ്മയെയും താങ്ങി എടുത്തു ബസ്സിൽ ഇരുത്തി .

അവർ അവർക്കുമാത്രം ഉണ്ടായ നഷ്ട്ട  ബോധത്തിൽ ഉറക്കെ കരഞ്ഞു ... ചീറി പായുന്ന ബസ്സിൻറെ  ശബ്ദത്തിലും ഉച്ചത്തിൽ അവർ കരഞ്ഞു .. നിർവകാരിതരായി തോന്നിച്ചു ആ ബസ്സിലെ മറ്റു യാത്രക്കാർ .വികാരത്തിൻറെ  തണലിൽ അവരെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ ആണ് എന്ന് ഓർത്തിട്ടാകും ആരും ഒന്ന് സഹതപിക്കാൻ പോലും അവരെ ഒന്ന് നോക്കി കൂടി ഇല്ല  .

എനിക്ക് അടുത്തിരുന്ന ചെറുപ്പക്കാരൻ അയാളുടെ മൊബൈലിൽ ഏതോ സിനിമ ആസ്വദിച്ചുകൊണ്ടിരുന്നു  ... ഞാൻ അയാളെ തോളിൽ തട്ടി വിളിച്ചു ചോദിച്ചു .. നമുക്ക് അവരെ ഒന്ന് ഹോസ്പിറ്റലിൽ എത്താൻ സഹായിക്കേണ്ടെ ...

അയ്യോ ചേട്ടാ എനിക്ക് ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒന്നും പരിചയം ഇല്ല ..പിന്നെ സ്ഥലവും അറിയില്ല ...  ഞാൻ അയാളോട് സഹായം ചോദിക്കാൻ പാടില്ലായിരുന്നു എന്ന തിരിച്ചറിവിൽ  സീറ്റിൽ നിന്നും എഴുന്നേറ്റ് ,ആ അച്ഛനും അമ്മയ്ക്കും അടുത്ത് അവരുടെ സീറ്റിൽ പോയി ഇരുന്നു ...നിശബ്ദമായി ഇരുന്നു ..

ചില സാഹചര്യങ്ങളിൽ നിശബ്ദ സാമിപ്യം വല്യ ഉപകാരം ചെയ്യും .പ്രത്യേകിച്ചും അപ്രതീക്ഷിത നഷ്ടപ്പെടൽ ഉണ്ടാക്കുന്ന വേദനയിൽ അത് വലിയ ആശ്വാസവും ആണ് .

കുറച്ചു സമയം എടുത്ത് ഞാൻ ആ അച്ഛനോട് തിരക്കി ..ഹോസ്‌പിറ്റലിൽ ബന്ധുക്കളോ പരിചയക്കാരോ  അങ്ങനെ ആരെങ്കിലും ഉണ്ടോ ..ഉണ്ടെങ്കിൽ എനിക്ക് അവരുടെ മൊബൈൽ നമ്പർ വേണം .. വെഞ്ഞാറമ്മൂട് നിന്നും ഈ സമയത്ത് ഓട്ടോ റിക്ഷ കിട്ടുമോ എന്ന് ഉറപ്പില്ല ആശുപത്രിയിൽ വണ്ടി സൗകര്യം വല്ലതും ഉണ്ടോ എന്നറിയണം ? മോനെ ഞങ്ങളെ എങ്ങനെ എങ്കിലും ഞങ്ങളുടെ മകളുടെ അടുത്ത് എത്തിക്കണം ..തൊഴു കൈയ്യോടെ ആ അച്ഛൻ എന്നോട് അഭ്യർത്തിച്ചു ...

എനിക്ക് നേരെ മൊബൈൽ നീട്ടി ദയനീയമായി പറഞ്ഞു ഇതിൽ ലാസ്‌റ്   ഡൈൽഡ്   കാൾ .. ഞാൻ ആ നമ്പറിൽ വിളിച്ചു ..ഫോൺ എടുത്ത ആളിനോട് അവിടെ വണ്ടി സൗകര്യം ഉണ്ടാകുമോ എന്ന് ....ഇല്ല സർ ഇവിടെ വണ്ടി ഒന്നുമില്ല ....എന്തെങ്കിലും വഴി ഉണ്ടെങ്കിൽ  ഞാൻ വിളിക്കാം എന്ന് പറഞ്ഞ്  ഫോൺ കട്ട് ചെയ്തു .

എങ്ങെനെ എങ്കിലും സുരക്ഷിതരായി അവരെ ആശുപത്രിയിൽ എത്തിക്കണം .ഞാൻ ബസ്സ് ഡ്രൈവറോഡും  കണ്ടക്ടറോടും തിരക്കി" ചേട്ടാ വെഞ്ഞാറമ്മൂട്ടിൽ നിന്നും ഓട്ടോ  റിക്ഷ കിട്ടുമോ .ചിലപ്പോൾ കിട്ടും പക്ഷെ ഉറപ്പില്ല ,ഓട്ടോ റിക്ഷ കാണുന്നിടത്ത് നിറുത്താം". എന്നായിരുന്നു മറുപടി .

ബസ്സ് വെഞ്ഞാറമ്മൂട്  ബസ്സ് സ്റ്റാൻഡിന്  മുൻപിൽ എത്തി ഭാഗ്യത്തിന് അവിടെ ഓട്ടോ ഉണ്ട് .കുറച്ച് നേരം എനിക്ക് ആരൊക്കെയോ ആയിരുന്ന ആ അച്ഛനെയും അമ്മയെയും യാത്ര ആക്കി .പരസ്പരം പേരറിയാത്ത ,നാടറിയാത്ത ,ജാതിയും മതവും അറിയാത്ത അവർ എന്നെ  നിറ കണ്ണുകളോടുകൂടി തൊഴുതു ....

ഡബിൾ ബില്ലിൽ വീണ്ടും യാത്ര തുടങ്ങി ... അപ്രതീക്ഷിതമാണ്  ജീവിതം ....അപരിചതരായ  മനുഷ്യർ ..മറക്കാനാവാത്ത ചില നിമിഷങ്ങൾ ......

ജീവൻ വെടിഞ്ഞ ആ സഹോദരിക്കു വേണ്ടി പ്രാർത്ഥിക്കുന്നു ...

                                                   -  എസ്സ് .എൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...