കുറെ നാളുകൾക്കു ശേഷമാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് .കുശലാന്വേഷണത്തിനിടയിൽ പഴയ കാര്യങ്ങൾ ഓരോന്നായി എടുത്തിട്ടു .ഇരട്ട പേര് തുടങ്ങി പലതും സംസാരിച്ചു .യാദൃശ്ചികമായി അവൾ പറഞ്ഞു "എന്ത് രസമായിരുന്നു നമ്മുടെ ട്യൂഷൻ ക്ലാസ്സ് ".ശാന്തമ്മ ടീച്ചർ മരിച്ച വിവരം നീ അറിഞ്ഞു കാണുമെല്ലോ എന്ന് .
ഒരു നിമിഷം ഞാൻ നിശബ്ദനായി .... എന്താ ടീച്ചർ മരിച്ചോ ..എപ്പോ ?
ഞെട്ടൽ വിട്ടു മാറാതെ ഞാൻ തിരക്കി .
ഞെട്ടൽ വിട്ടു മാറാതെ ഞാൻ തിരക്കി .
സുഹൃത്ത്: കഴിഞ്ഞ ഒക്ടോബറിൽ .
ഇല്ല ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല ...
ശാന്തമ്മ ടീച്ചർ ..എനിക്ക് കണ്ട് പരിചയം ഉള്ള ദൈവങ്ങളിൽ ഒരാൾ ...
ശാന്തമ്മ ടീച്ചർ ..എനിക്ക് കണ്ട് പരിചയം ഉള്ള ദൈവങ്ങളിൽ ഒരാൾ ...
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ...അത് വരെ ഉള്ള എൻ്റെ പഠനത്തോടുള്ള താൽപ്പര്യവും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിജ്ഞാനവും ,നാളതുവരെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പരിഗണിച്ച് സ്കൂൾ മാറണം എന്നും , ഒൻപതാം ക്ലാസ്സിൽ മലയാളം മീഡിയം സ്‌കൂളിൽ തുടരാനും
ഉള്ള തീരുമാനം ഉണ്ടായ വർഷം .
ഉള്ള തീരുമാനം ഉണ്ടായ വർഷം .
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള മാറ്റം ...മലയാളവും ഇംഗ്ലീഷും ഒഴികെയുള്ള വിഷയങ്ങളിൽ പദ പ്രയോഗങ്ങളിൽ വന്ന മാറ്റം ഉൾക്കൊണ്ട് കഴിഞ്ഞപ്പോഴേക്കും ഒൻപതാം ക്ലാസ്സിൽ നിന്നും പത്താം തരം കയറി കൂടിയ ചുരുക്കം ചിലരിൽ ഞാനും ഉൾപ്പെട്ടു .
മുൻപത്തെ അപേക്ഷിച്ച് തോൽവിയുടെ ആഘാതം കുറഞ്ഞു എങ്കിലും കണക്ക് വലിയ കണക്കായി തന്നെ നിന്നു .
ലസാഗു(LCM) ഉസ്സാഗ(HCF) ഏതോ തീറ്റ സാധനങ്ങളെ അനുസ്മരിപ്പിച്ചിരുന്നു ഒപ്പം സൈൻ കോസ് ടാൻ തീറ്റകളും ....അക്കങ്ങളും ഞാനും തമ്മിൽ വലിയ പൊരുത്തമില്ലായിമ പ്രതിഫലിച്ചു .. സ്കൂളിലെ കണക്കധ്യാപകൻ ആ കാലത്തെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളിൽ ഒരാളായി ...
ഒരു ട്യൂഷൻ നല്ലതാണെന്ന തിരിച്ചറിവ് വീട്ടിൽ പേരമ്മയും അച്ഛനും അമ്മയും കൂടി തീരുമാനിച്ചു .
ട്യൂഷൻ മുൻപും ഉണ്ടായിട്ടുണ്ട് ..ബന്ധു കൂടി ആയ ,അമ്മോൻ ചേട്ടൻ (അമ്മയുടെ കസിൻ ) പണ്ട് എനിക്ക് ട്യൂഷൻ എടുത്തിരുന്നതിനിടയിൽ നെഞ്ച് വേദന ഉണ്ടായതു പോലും ഒരു കാലത്ത് എന്നെ പഠിപ്പിച്ചതിൽ നിന്നുള്ള പിരിമുറുക്കമായിരിക്കും എന്ന് ഞാൻ ഇപ്പോഴും സംശയിക്കുന്നു .
ഈ പ്രാവശ്യം ഭാഗ്യം ഉണ്ടായത് ശാന്തമ്മ ടീച്ചർക്ക് ആണ് .
വീട്ടിൽ ചേട്ടനെയും ചേച്ചിയെയും അവിടെ പഠിച്ചിരുന്നു .രണ്ടുപേർക്കും ഉയർന്ന മാർക്കും കണക്കിൽ കിട്ടി .
ടീച്ചറുടെ ക്ലാസ്സിനെ കുറിച്ച് നല്ലതു മാത്രമാണ് കേട്ടത് .
ഈ പ്രാവശ്യം ഭാഗ്യം ഉണ്ടായത് ശാന്തമ്മ ടീച്ചർക്ക് ആണ് .
വീട്ടിൽ ചേട്ടനെയും ചേച്ചിയെയും അവിടെ പഠിച്ചിരുന്നു .രണ്ടുപേർക്കും ഉയർന്ന മാർക്കും കണക്കിൽ കിട്ടി .
ടീച്ചറുടെ ക്ലാസ്സിനെ കുറിച്ച് നല്ലതു മാത്രമാണ് കേട്ടത് .
ആ കാലത്ത് പഠന വിഷയങ്ങളിൽ എന്നെ ശ്രദ്ധിക്കുന്ന ഉത്തരവാദിത്വം പേരമ്മ ഏറ്റെടുത്തിരുന്നു .അങ്ങനെ പേരമ്മയുടെ കൂടെ അഭിപ്രായം പരിഗണിച്ച് ശാന്തമ്മ ടീച്ചറുടെ അടുത്ത് കണക്ക് ട്യൂഷൻ തുടങ്ങി .അച്ഛൻറെ തറവാടുവീട്ടിൽ നിന്നും പേരമ്മയുടെ ശിക്ഷണത്തിൽ ആയി പത്താം ക്ലാസ്സ് പഠനം .
ആ കാലത്താണ് അയൽവാസി കൂടി ആയ ഖൈസുമായി ചങ്ങാത്തം ശക്തതമാകുന്നത് ...പറയത്തക്ക ചങ്ക് ബ്രോസ് ഇല്ലാതിരുന്ന എനിക്ക് കുറച്ച് ചങ്കുകളെ കൂടെ കിട്ടി .
ശാന്തമ്മ ടീച്ചറുടെ ട്യൂഷന് അങ്ങനെ ഒരുമിച്ച് ഒരു കൂട്ടമായി പോയി .
ഖൈസിൻറെ സൈക്കിൾ ആ കാലത്തെ വാഹനമായിരുന്നു .വീട്ടിൽ നിന്നും ഇരൂപ്പ പള്ളി കയറ്റം കയറി ഇറങ്ങി ഇടത്തു തിരിഞ്ഞ് കുറച്ചു നടന്നു വലതു വശത്തെ ഇടവഴി നടന്നാൽ ടീച്ചറുടെ വീടെത്തി .
ഖൈസിൻറെ സൈക്കിൾ ആ കാലത്തെ വാഹനമായിരുന്നു .വീട്ടിൽ നിന്നും ഇരൂപ്പ പള്ളി കയറ്റം കയറി ഇറങ്ങി ഇടത്തു തിരിഞ്ഞ് കുറച്ചു നടന്നു വലതു വശത്തെ ഇടവഴി നടന്നാൽ ടീച്ചറുടെ വീടെത്തി .
അങ്ങനെ ട്യൂഷൻ ക്ലാസ്സ് പുരോഗമിച്ചു .ഓരോ ദിവസവും ക്ലാസ്സ് കഴിയുമ്പോൾ ടീച്ചർ ഹോം വർക്ക് തരുന്നത് പതിവായിരുന്നു .സാധാരണ ഖൈസിൻറെ ബുക്കിൽ നോക്കി പകർത്തുകയാണ് ഞാൻ ചെയ്തിരുന്നത് .കമ്പൈൻ സ്റ്റഡി എന്ന പേരിൽ അവൻ വീട്ടിലേക്ക് വേരും .പിന്നെ ഒരുമിച്ചിരുന്നാണ് പടുത്തവയും എഴുത്തും എല്ലാം .
അങ്ങനെ സൈക്കിൾ ചങ്ങാത്തത്തിൽ കാലം മുൻപോട്ട്. മാറിയ സാഹചര്യങ്ങളിൽ ഞാൻ മോശമല്ലാത്ത വിദ്യാഭ്യാസ പ്രകടനങ്ങൾ(മുൻപത്തെ കാളും ഭേദപ്പെട്ട പ്രകടനം ) കാഴ്ച വെച്ച് പോരുന്നു .
കണക്കിലെ കാര്യങ്ങൾ ഓരോന്നായി മനസ്സിലായി തുടങ്ങി .എന്നും ചിരിച്ചു കൊണ്ട് മാത്രം കണക്കു പഠിപ്പിച്ച ശാന്തമ്മ ടീച്ചർ ദേഷ്യപ്പെടുന്നത് പോലും ചിരിച്ചു കൊണ്ടായിരുന്നു .അതുവരെ കണക്കു പഠിപ്പിച്ച ഭീകരത.... സ്നേഹമുള്ള ചിരിയിലും നർമ്മത്തിലും ..ടീച്ചർ ഞാൻ പോലും അറിയാതെ എന്നെ പഠിപ്പിച്ചു .
നാളിതുവരെ നേട്ടങ്ങൾ എല്ലാം ശാന്തമ്മ ടീച്ചറെ പോലെ പല ദൈവങ്ങളുടെ വരമാണ് .അലെങ്കിൽ ഒരു പക്ഷെ എവിടെയും എത്താൻ കഴിയാതെ ഒന്നുമൊന്നുമാകാതെ പോയേനെ .
ശാന്തമ്മ ടീച്ചറെ സ്നേഹത്തോടെ ഓർക്കുന്നു .ടീച്ചറുടെ ചിരിച്ച മുഖം എന്നും മനസ്സിൽ മായാതെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നു ......
എസ്സ് .എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ