ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു ,വെളിച്ചം മങ്ങിയ മുറിയിൽ ഒരു മേശയുടെ മറു അറ്റത്ത് ചുണ്ടിൽ ഒരു സിഗാർ കത്തിച്ച് പുക സ്റ്റൈൽ ഒട്ടും കളയാതെ ..മുകളിലേക്ക് ഊതി വിട്ട് ,ഇൻഡ്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ ശ്രീ രജനികാന്ത്.....അദ്ദേഹത്തിന് അഭിമുഖമായി മലയാളവും തമിഴും കൂട്ടി കലർത്തി കയ്യിലുള്ള റൈറ്റിംഗ് പാഡിൽ നോക്കി ഞാൻ കഥ വിവരിച്ചു കൊണ്ടിരുന്നു ....
തമ്പി... മലയാളം പോതും .. കുനിഞ്ഞിരുന്ന അണ്ണൻ തല ഉയർത്തി എന്നോട് പറഞ്ഞു .
'ലാലേട്ടനെ ട്രൈ ചെയ്യുവാ ...വരാമെന്ന് പറഞ്ഞ ടൈം കഴിഞ്ഞു '..
പിന്നിൽ നിന്നും എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ആണ് ...കയ്യിലുള്ള മൊബൈൽ കട്ട് ചെയ്തു അവൻ മേശയിൽ വെച്ചു .
പിന്നിൽ നിന്നും എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ആണ് ...കയ്യിലുള്ള മൊബൈൽ കട്ട് ചെയ്തു അവൻ മേശയിൽ വെച്ചു .
തമ്പി ..കഴിഞ്ഞ ടൈം ലാൽ വന്നപ്പോൾ വലിയ തിരക്ക് അല്ലായിരുന്നോ ? I mean ..Fan's .ഷൂട്ട് തുടങ്ങുമ്പോൾ പബ്ലിസിറ്റി തീരെ വേണ്ട ...സ്റ്റൈൽ മന്നൻ തുടർന്നു .. എന്നിട്ട് സിനിമ സ്റ്റൈലിൽ ചുണ്ടിൽ നിന്നും സിഗാർ എടുത്ത് ആഷ് ട്രെയിൽ തട്ടി മുകളിലേക്ക് എറിഞ്ഞു പിടിക്കാൻ ശ്രമം ...പക്ഷെ കിട്ടിയില്ല ..സിഗാർ താഴെ വീണു ..ആദ്യമായാണ് സ്റ്റൈൽ മന്നൻ എറിഞ്ഞ സിഗാർ കയ്യിൽ കിട്ടാതെ പോകുന്നത് ഞാൻ കാണുന്നത് .അദ്ദേഹം കൂളിംഗ് ഗ്ലാസ് ..വിരൽ കൊണ്ട് താഴ്ത്തി എന്നെയും നിലത്ത് വീണുപോയ സിഗാറും മാറി മാറി നോക്കി ...
സിഗർ എടുത്ത് കൊടുക്കാനായി കുനിഞ്ഞ വഴിയിൽ എൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ടു രൂപയുടെ നാണയവും താഴെ വീണു. .
സീൻ ബ്ളർഡ് ഔട്ട് ...വീടിൻ്റെ പറമ്പിൽ ഞാനും രജനികാന്തും രാകേഷും .. മേശയും സിഗാറും കൂളിംഗ് ഗ്ലാസ്സും എല്ലാം പഴയതുപോലെ തന്നെ ....ഞാൻ പറമ്പിൽ ഇരുന്ന് രണ്ടു രൂപ തിരയുകയാണ് ... സ്റ്റൈൽ മന്നനും എനിക്കൊപ്പം പറമ്പിൽ ഇരുന്ന് രണ്ടു രൂപ തിരഞ്ഞു ..കൈ കൊണ്ട് പുല്ലിനിടയിൽ മാന്തി തിരഞ്ഞു...
പെട്ടന്ന് എൻ്റെ ഫോൺ ബെല്ലടിച്ചു ..ഫോൺ തിരഞ്ഞെങ്കിലും എവിടെ എന്ന് കാണുന്നില്ല ..കിടന്നിരുന്ന മേത്തയുടെ സൈഡിലെ ജനൽ പടിയിൽ നിന്നും ഫോൺ എടുത്തു ..ഭാര്യ ചിന്നു ആണ് ..ഹാലോ .. ഏട്ടാ ഗുഡ് മോർണിംഗ് .. ഹാലോ ..ങേ ... മറ്റേ അറ്റത് രജനികാന്തും ഇല്ല ...വന്നത് ലാലേട്ടൻറെ കോളും അല്ല ...രാകേഷിനെ കാണാനും ഇല്ല.
പറ ചിന്നു ... ഏട്ടൻ എപ്പോഴാ വീട്ടിലോട്ടു വരുന്നേ...കാല് വേദന കുറഞ്ഞോ ..കുറവുണ്ട് ചിന്നു .മോൻ എന്തിയെ ? ഞാൻ തിരക്കി ..അവൻ ഉറക്കമാ ...
ബൈ നാളെ കാണാം ..ശെരി .... ഇന്നലെ രാത്രി പോക്കറ്റിൽ നിന്നും പോയ രണ്ടു രൂപ കട്ടിലിന് താഴെ കിടന്നു ....
-ശുഭം -
എസ്സ് .എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ