എന്നത്തേയും പോലെ അലാറം ഉച്ചത്തില്‍ കൂവി വിളിച്ചപ്പോള്‍ മുറിയില ശീതീകരണ യന്ത്രം തുപ്പുന്ന തണുപ്പില്‍ കമ്പിളി വിരുപ്പില്‍ ഒട്ടികിടന്ന ഞാന്‍ അലസത വിട്ടുമാറാതെ അന്നും എഴുനെറ്റൂ.പ്രാഥമിക കര്‍മങ്ങള്‍ അതിന്റെ മുറക്ക് നടന്നു .തേച്ചുമിനുക്കിയ വസ്ത്രങ്ങള്‍ വലിച്ചു കയറ്റി കണ്ണാടിക്കു മുന്പില് നോക്കി പല വശങ്ങളിലായി തിരിഞ്ഞും ചെരിഞ്ഞും വസ്ത്രധാരണത്തില്‍ സ്വയം സംതൃപ്തനായി .വാതില്‍ അടച്ചു പൂട്ടി താക്കോല്‍ കീശയില്‍ ആക്കി ,മനസ്സില്‍ ,അല്ലെങ്കില്‍ ചിലപ്പോള്‍ ഉച്ചത്തില്‍ മൂളിപ്പാട്ടും പാടി കൃത്യ സമയത്ത് എത്തേണ്ടിടത് എത്തിച്ചു തെരാറുള്ള ക്യാബ് ഡ്രൈവര്‍ ശ്യാമിനെ കാത്തു നില്ക്കും ....വണ്ടി എത്തിയാലുടെന്‍ സീറ്റില്‍ മലര്‍ന്നിരുന്നു മുന്‍പ് പാടിയ മൂളിപാട്ടിന്റെ തുടര്‍ച്ച മറ്റാരും കേള്‍ക്കരുത് എന്ന ഭാവത്തില്‍ ചെവിയില്‍ ഐപോഡ് കണക്ട് ചെയ്തു ഇരിക്കുമ്പോള്‍ തന്റെ സ്വാര്‍ത്ഥത വളര്‍ന്നിര്‍ക്കുന്നു എന്ന് സ്വയം ഞാന്‍ എന്നെ ഓര്‍മപ്പെടുത്തി .ഇങ്ങനെ പോയിരുന്നു അവന്റെ ജീവിത ശൈലി അല്ല അങ്ങനെ ജീവിതവുമായി പോരുതപെട്ടിരുന്നു അവന് .അമ്പല പറമ്പും ഉത്സവ മേളവും നഷ്ടമായവന് ,കളങ്കമില്ലാത്ത ബന്ധങ്ങള്‍ നഷ്ടമായവന് ,അങ്ങനെ ജീവിതത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രാധാന്യം അര്‍ഹിക്കുന്ന പലതും നഷ്ടമായവന്...
ഇതെല്ലം ചുരുങ്ങിയ കാലയളവില്‍ ഞാന്‍ എനിക്ക് നല്കി പോന്ന അലങ്കരങ്ങളാണ് .നഷ്ടങ്ങള്‍ക്കെല്ലാം ഉള്ള പ്രതിഭലം ലോകത്തിന്റെ ഈ കോണില്‍ ഖത്തര്‍ റിയാലായി ബാങ്ക് അക്കൌണ്ടില്‍ എത്തുമ്പോള്‍ ഭൂരിഭാഗം വരുന്ന മിഡില്‍ ക്ലാസ് ഇന്ത്യകാരുടെ അവസ്ഥ ഓര്‍ത്തു ഒരു ധീര്ഗ നിശ്വാസത്തില്‍ ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നു .നഷ്ടങ്ങളുടെ കണക്കു പലതുണ്ട് ,വാക്കുകള്‍ക്കു മൂര്‍ച്ച ഏറുമ്പോള്‍ അത് കടലില്‍ തിരമാല പോലെ മുന്‍പോട്ടു കുതിക്കും പിന്നീട് എല്ലാ വേവലാതികളും അകറ്റി ശാന്തമായ് തിരികെ ഇറങ്ങും .
എന്റെ നഷ്ട്ടതിന്റെ പട്ടികയില്‍ അവളുടെ സ്ഥാനം വളരെ വലുതെന്ന് തിരിച്ചറിയാന്‍ ഞാന്‍ തീരെ വൈകിയില്ല.നേരത്തെ സൂചിപ്പിച്ച ഏകാന്തതയില്‍ കുറെ ദൂരം എനിക്കൊപ്പം കൂട്ട് വന്നവള്‍ ...തിരിച്ചുള്ള യാത്രയില്‍ ആഘോഷമാക്കി കൂടെ ഉണ്ടായിരുന്നവള്‍ ,നഷ്ടബോധം എനിക്ക് മുന്‍പേ അറിയാവുന്നവള്‍ ,എന്റെ അക്ഷരങ്ങള്‍ക്ക് ജീവന് പകര്‍ന്നവള്‍ ,ഏകാന്തതയുടെ വേദന എനിക്ക് മനസ്സിലാക്കി തന്നവള്‍ ......അവളുടെ മൗനം എന്റെ താളം തെറ്റിച്ചു ..മരുഭൂമിയിലെ മഴ പോലെ ഇടക്കൊന്നു പെയ്ത് വീണ്ടും ശാന്തമായ് അതിന്റെ കുളിര്‍മ കുറെ കാലം ശീതീകരിച്ച കാറ്റായി തഴുകി തലോടി ,പോയ വേനല്‍ക്കാലം, വെറുക്കപ്പെട്ട വേനല്‍ കാലത്തിന്റെ ഓര്മ പോലും അകറ്റി നിര്‍ത്താന്‍ കഴിവുള്ള മഴ ....മരുഭൂമിയിലെ മഴ .... ആ മഴ ആയിരുന്നു എനിക്കവള് .എന്റെ സ്നേഹത്തിനു എന്റെ പ്രണയത്തിന്റെ ചൂടില്‍ ഉരുകി സ്വയം വെന്തു ചാമ്പലായവ ള്‍.........
nannaayirikkunnu,, chila nashtangal laabhangal aanu.
മറുപടിഇല്ലാതാക്കൂguddddddddddd............ continueee u r work... al d best for ur future works.. may god bless u....
മറുപടിഇല്ലാതാക്കൂkollam.........",ഏകാന്തതയുടെ വേദന എനിക്ക് മനസ്സിലാക്കി തന്നവള്‍ ......അവളുടെ മൗനം എന്റെ താളം തെറ്റിച്ചു .."
മറുപടിഇല്ലാതാക്കൂKollam...nannayitundu
മറുപടിഇല്ലാതാക്കൂgood one. really good... keep it up.. just finish it.. u hv grt future..
മറുപടിഇല്ലാതാക്കൂwow..nice prologue...complete the story..'ennittendu patti?"
മറുപടിഇല്ലാതാക്കൂgood one,,,,keep it up
മറുപടിഇല്ലാതാക്കൂchetta vallare nannayitte unde oru nalla writer olichukidakunnu.keep gng on;congrads we can proudly says tat my cousine is a fameous writer nannayittunde chetta really
മറുപടിഇല്ലാതാക്കൂവലിയ നഷ്ടങ്ങളെക്കാള്‍ വലിയ ലാഭം സാധൂകരിക്കുന്നില്ലെങ്കില്‍ വലിയ നഷ്ടത്തെ ലാഭമാക്കി മാറ്റാനുള്ള ശ്രമം തന്നെ നടത്തണം കൌണ്സലരെ......കൂട്ടിക്കിഴിക്കുമ്പോള്‍ എല്ലാം നഷ്ടമായിരുന്നു എന്ന് തന്നെയാണ് തോന്നുക.....നഷ്ടത്തെ അപ്പോള്‍ ലാഭമായി കാണാനുള്ള മനസ്സാകുന്ന മരുഭൂമിയെ കടലെടുക്കാതിരിക്കാനുള്ള ശ്രമം നടത്തുകയെ മാര്‍ഗമുള്ളൂ....
മറുപടിഇല്ലാതാക്കൂbrilliant .the lines are hard hitting and poetic a rare deadly combination
മറുപടിഇല്ലാതാക്കൂ