ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനല്‍ മഴ ........

എന്നത്തേയും പോലെ അലാറം ഉച്ചത്തില്‍ കൂവി വിളിച്ചപ്പോള്‍ മുറിയില ശീതീകരണ യന്ത്രം തുപ്പുന്ന തണുപ്പില്‍ കമ്പിളി വിരുപ്പില്‍ ഒട്ടികിടന്ന ഞാന്‍   അലസത വിട്ടുമാറാതെ അന്നും എഴുനെറ്റൂ.പ്രാഥമിക കര്‍മങ്ങള്‍ അതിന്റെ മുറക്ക് നടന്നു .തേച്ചുമിനുക്കിയ വസ്ത്രങ്ങള്‍ വലിച്ചു കയറ്റി കണ്ണാടിക്കു മുന്‍പില്‍ നോക്കി പല വശങ്ങളിലായി തിരിഞ്ഞും ചെരിഞ്ഞും വസ്ത്രധാരണത്തില്‍ സ്വയം സംതൃപ്തനായി .വാതില്‍ അടച്ചു പൂട്ടി താക്കോല്‍ കീശയില്‍ ആക്കി ,മനസ്സില്‍ ,അല്ലെങ്കില്‍ ചിലപ്പോള്‍ ഉച്ചത്തില്‍ മൂളിപ്പാട്ടും പാടി കൃത്യ സമയത്ത് എത്തേണ്ടിടത് എത്തിച്ചു തെരാറുള്ള ക്യാബ് ഡ്രൈവര്‍ ശ്യാമിനെ കാത്തു നില്‍ക്കും ....വണ്ടി എത്തിയാലുടെന്‍ സീറ്റില്‍ മലര്‍ന്നിരുന്നു മുന്‍പ് പാടിയ മൂളിപാട്ടിന്റെ തുടര്‍ച്ച മറ്റാരും കേള്‍ക്കരുത്‌ എന്ന ഭാവത്തില്‍  ചെവിയില്‍ ഐപോഡ് കണക്ട് ചെയ്തു ഇരിക്കുമ്പോള്‍ തന്‍റെ സ്വാര്‍ത്ഥത വളര്‍ന്നിര്‍ക്കുന്നു എന്ന്  സ്വയം ഞാന്‍ എന്നെ  ഓര്‍മപ്പെടുത്തി .ഇങ്ങനെ പോയിരുന്നു അവന്‍റെ ജീവിത ശൈലി അല്ല അങ്ങനെ ജീവിതവുമായി  പോരുതപെട്ടിരുന്നു അവന്‍ .അമ്പല പറമ്പും ഉത്സവ മേളവും നഷ്ടമായവന്‍  ,കളങ്കമില്ലാത്ത ബന്ധങ്ങള്‍ നഷ്ടമായവന്‍ ,അങ്ങനെ ജീവിതത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രാധാന്യം അര്‍ഹിക്കുന്ന പലതും നഷ്ടമായവന്‍...

ഇതെല്ലം ചുരുങ്ങിയ കാലയളവില്‍ ഞാന്‍ എനിക്ക് നല്‍കി പോന്ന അലങ്കരങ്ങളാണ് .നഷ്ടങ്ങള്‍ക്കെല്ലാം ഉള്ള പ്രതിഭലം  ലോകത്തിന്‍റെ ഈ കോണില്‍  ഖത്തര്‍ റിയാലായി ബാങ്ക് അക്കൌണ്ടില്‍ എത്തുമ്പോള്‍ ഭൂരിഭാഗം വരുന്ന മിഡില്‍ ക്ലാസ് ഇന്ത്യകാരുടെ അവസ്ഥ ഓര്‍ത്തു ഒരു ധീര്‍ഗ നിശ്വാസത്തില്‍ ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നു .നഷ്ടങ്ങളുടെ കണക്കു പലതുണ്ട് ,വാക്കുകള്‍ക്കു മൂര്‍ച്ച ഏറുമ്പോള്‍ അത് കടലില്‍ തിരമാല പോലെ മുന്‍പോട്ടു കുതിക്കും പിന്നീട് എല്ലാ വേവലാതികളും അകറ്റി ശാന്തമായ് തിരികെ ഇറങ്ങും .

എന്‍റെ നഷ്ട്ടതിന്‍റെ പട്ടികയില്‍ അവളുടെ സ്ഥാനം വളരെ വലുതെന്ന് തിരിച്ചറിയാന്‍ ഞാന്‍ തീരെ വൈകിയില്ല.നേരത്തെ സൂചിപ്പിച്ച ഏകാന്തതയില്‍ കുറെ ദൂരം എനിക്കൊപ്പം കൂട്ട് വന്നവള്‍  ...തിരിച്ചുള്ള യാത്രയില്‍ ആഘോഷമാക്കി കൂടെ ഉണ്ടായിരുന്നവള്‍ ,നഷ്ടബോധം എനിക്ക് മുന്‍പേ അറിയാവുന്നവള്‍ ,എന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നവള്‍ ,ഏകാന്തതയുടെ വേദന എനിക്ക് മനസ്സിലാക്കി തന്നവള്‍ ......അവളുടെ മൗനം എന്‍റെ താളം തെറ്റിച്ചു ..മരുഭൂമിയിലെ മഴ പോലെ ഇടക്കൊന്നു പെയ്ത്‌ വീണ്ടും ശാന്തമായ് അതിന്‍റെ കുളിര്‍മ കുറെ കാലം ശീതീകരിച്ച കാറ്റായി തഴുകി തലോടി ,പോയ വേനല്‍ക്കാലം, വെറുക്കപ്പെട്ട വേനല്‍ കാലത്തിന്‍റെ ഓര്‍മ പോലും അകറ്റി നിര്‍ത്താന്‍ കഴിവുള്ള മഴ ....മരുഭൂമിയിലെ മഴ .... ആ മഴ ആയിരുന്നു എനിക്കവള്‍ .എന്‍റെ സ്നേഹത്തിനു എന്‍റെ പ്രണയത്തിന്‍റെ ചൂടില്‍ ഉരുകി സ്വയം വെന്തു ചാമ്പലായവ ള്‍.........

അഭിപ്രായങ്ങള്‍

  1. guddddddddddd............ continueee u r work... al d best for ur future works.. may god bless u....

    മറുപടിഇല്ലാതാക്കൂ
  2. kollam.........",ഏകാന്തതയുടെ വേദന എനിക്ക് മനസ്സിലാക്കി തന്നവള്‍ ......അവളുടെ മൗനം എന്‍റെ താളം തെറ്റിച്ചു .."

    മറുപടിഇല്ലാതാക്കൂ
  3. chetta vallare nannayitte unde oru nalla writer olichukidakunnu.keep gng on;congrads we can proudly says tat my cousine is a fameous writer nannayittunde chetta really

    മറുപടിഇല്ലാതാക്കൂ
  4. വലിയ നഷ്ടങ്ങളെക്കാള്‍ വലിയ ലാഭം സാധൂകരിക്കുന്നില്ലെങ്കില്‍ വലിയ നഷ്ടത്തെ ലാഭമാക്കി മാറ്റാനുള്ള ശ്രമം തന്നെ നടത്തണം കൌണ്സലരെ......കൂട്ടിക്കിഴിക്കുമ്പോള്‍ എല്ലാം നഷ്ടമായിരുന്നു എന്ന് തന്നെയാണ് തോന്നുക.....നഷ്ടത്തെ അപ്പോള്‍ ലാഭമായി കാണാനുള്ള മനസ്സാകുന്ന മരുഭൂമിയെ കടലെടുക്കാതിരിക്കാനുള്ള ശ്രമം നടത്തുകയെ മാര്‍ഗമുള്ളൂ....

    മറുപടിഇല്ലാതാക്കൂ
  5. brilliant .the lines are hard hitting and poetic a rare deadly combination

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...