ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

.ക്രിസ്തുമസ്!!! ഓര്‍മകളുടെ വര്‍ണ വിസ്മയം !!!!

 'ക്രിസ്തുമസ്' !!!!! ആഘോഷങ്ങളുടെ ആരവങ്ങളുടെ കാലം ..
ശാന്തിയുടെയും  സമാധാനത്തിന്‍റെയും വെളിച്ചത്തില്‍ ഒരു  ആഘോഷക്കാലം .
 കരോള്‍ സംഘത്തിനൊപ്പം നിര്‍ത്ത ചുവടില്‍ ആശംസകളും സമ്മാനങ്ങളുമായ് ക്രിസ്തുമസ് പാപ്പ ... തിളങ്ങുന്ന കടലാസ്സ്‌ നക്ഷത്രങ്ങള്‍, ജീവനുള്ള പുല്‍കൂടുകള്‍   വര്‍ണങ്ങള്‍ വാരി വിതറുന്ന ശാന്തമായ ക്രിസ്തുമസ് രാവ്.എങ്ങും ക്രിസ്തുമസ് ലഹരി.....
ഉണ്ണി പിറന്നു...
ഉണ്ണിയേശു പിറന്നു...

കുട്ടിക്കാല ഓര്‍മകളില്‍ എന്നും ക്രിസ്തുമസ് തലേന്ന്  ഇങ്ങനെ ആയിരുന്നു ,അവധിക്കാല  ലഹരിയില്‍ തണുപ്പുള്ള രാത്രിയില്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നു കരോള്‍ ഗാനത്തിനും ക്രിസ്തുമസ് അപ്പൂപ്പനും വേണ്ടിയുള്ള കാത്തിരിപ്പ്‌ ........

അടുക്കളയില്‍ അമ്മ പാകം  ചെയ്യുന്ന ചിക്കന്‍ കറി പരത്തുന്ന ഗന്ധം എങ്ങും വ്യാപിച്ചിരിക്കും ...

ചങ്ങനാശ്ശേരി കവലയില്‍ പടക്ക കടകള്‍ സജീവം !!!പടക്കം വാങ്ങി വരുന്ന അച്ഛനും അമ്മാവനും(മോനമ്മാൻ) വേണ്ടിയുള്ള കാത്തിരുപ്പ് !!!!പ്രതീക്ഷയുടെ ,സന്തോഷത്തിന്‍റെ കാത്തിരുപ്പ് .........

ആഘോഷം എന്നാൽ എന്നും മോനമ്മാനായിരുന്നു.എല്ലാ ആഘോഷങ്ങളും അതിന്റെ പൂർണ്ണതയിൽ
എത്തണമെങ്കിൽ മോനമ്മാൻ വരണം. ഗയറ്റ് തുറന്നുള്ള കാത്തിരുപ്പ് .ഒരു ആഘോഷ രാവിന്റെ കാത്തിരുപ്പ് ....

ക്രിസ്തുമസ് കരോളിനോപ്പം നിര്‍ത്തം ചവിട്ടി  ...ഉച്ചത്തില്‍ കരോള്‍ ഗാനം പാടി ..പടക്ക പൊതി തുറന്ന് നാനാ വര്‍ണത്തില്‍ പൂത്തിരി ,മത്താപ്പ് ...കലാശകൊട്ടിനായി ഒന്നാംതരം ബീഡി പടക്കം ...അത് പൊട്ടുമ്പോള്‍ ചെവി പൊത്തി കതകിനു പിന്നില്‍ ഒളിക്കുന്ന അനിയത്തി കുട്ടിയും അനിയൻ അച്ചു കുട്ടന്റെയും   പാതി പേടിച്ച മുഖം .......

ഇതായിരുന്നു ചെറിയ ആഘോഷങ്ങളില്‍ നിറഞ്ഞു നിന്ന എന്‍റെ വല്ല്യ വല്ല്യ സന്തോഷങ്ങള്‍ !!!എല്ലാ ക്രിസ്തുമസ് രാവിലും ആഘോഷങ്ങള്‍ക്ക് നിറം പകരുന്ന എന്‍റെ കുട്ടികാല ക്രിസ്തുമസ് ആഘോഷം !!!!!

എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ സന്തോഷത്തിന്‍റെ സമാധാനത്തിന്‍റെ ക്രിസ്തുമസ് നവവത്സര ആശംസകള്‍!!!!!!!!!!!! നേരുന്നു....ക്രിസ്തുമസ് ഓര്‍മകളുടെ വര്‍ണ വിസ്മയം !!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...