ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആശംസകുറിപ്പ്


ഉറക്കച്ചുവയില്‍  ശരീരത്തിന്‍റെ ഭാഗമായി മാറിയിരുന്ന കമ്പിളി പുതപ്പില്‍   നിന്നും ശരീരം സ്വയം വേര്‍പെട്ടുത്തി , മൊബൈല്‍  ഫോണിന്‍റെ  പച്ച ബട്ടന്‍ അമര്‍ത്തി ആരെയോ പിരാകികൊണ്ട് ഹലോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതെ ഇല്ല അത് 'നീ' ആയിരിക്കുമെന്ന് .അപ്രതീക്ഷിതം... എങ്കിലും ആ ഫോണ്‍ കോള്‍ എനിക്ക് ഒരുപാടു സന്തോഷം തന്നു വളരെ നാളുകള്‍ക്കു  ശേഷം ഒരു സുഹൃത്തിന്‍റെ  ശബ്ദം ... 

കാലം നമുക്കിടയില്‍ ദിവസങ്ങളുടെയും ,മാസങ്ങളുടെയും വര്‍ഷങ്ങളുടെയും ദൂരം വിരിച്ചിരുന്നു .
എങ്കിലും ഓര്‍മയില്‍ എവിടെയോ   തങ്ങി നിന്നിരുന്നു നിന്‍റെ  ശബ്ദം....എത്ര മാധുര്യം ഉള്ളത് എന്ന് പലപ്പോഴായി ഞാന്‍ എന്നോട് പറഞ്ഞിട്ടുള്ള  .. നിന്‍റെ  ശബ്ദം .

സൗഹൃദം  വളര്‍ന്നാല്‍ അത് പ്രണയം ആയേക്കാം എന്ന് ഭയന്നതു നീയോ അതോ ഞാനോ?

നമുക്കിടയില്‍ ഒരു ഔപചാരികതയുടെയും ആവശ്യം ഉണ്ടായിട്ടില്ല ഇതുവരെ ,എങ്കിലും എന്‍റെ  ജീവിത വിശേഷങ്ങള്‍  നിനക്ക് ചോദിക്കാമായിരുന്നു ,നീ ചോദിക്കാതെ  എനിക്ക്  പറയാമായിരുന്നു ... 

പകരം നീ ആദ്യം പറഞ്ഞത് ഇന്ന്  നീ നട്ട റോസാ ചെടിയെ കുറിച്ചാണ് ... 

ദാക്ഷായിനി  എന്ന് നീ വിളിപെരിട്ട റോസാ ചെടി .... 
ദാക്ഷായിനി( റോസാ  ചെടി) വളരും ,ചുറ്റിലും ഉള്ള ഭീമാകാരന്‍ മരങ്ങളുടെ തണലില്‍ അവള്‍ സുരക്ഷിത  ആയിരിക്കട്ടെ.

കാറ്റു മേഘത്തെ തലോടുമ്പോള്‍ പെയ്യുന്ന പ്രണയ  മഴയില്‍ ദാക്ഷയനിക്ക്  അവളുടെ ദാഹം അകറ്റാന്‍ കഴിയട്ടെ ...
സൂര്യ കിരണങ്ങള്‍ അവള്‍ക്കു ഊര്‍ജം പകരട്ടെ ..  ആ  സൂര്യ പ്രഭയില്‍ അവള്‍ സുന്ദരി അയി ഇരിക്കട്ടെ ..

നാളുകള്‍ കഴിയുമ്പോള്‍ നല്ല പുഷ്പങ്ങള്‍ക്ക് ജന്മം കൊടുക്കാനും ,വര്‍ണ്ണ  ശലഭങ്ങളുമായി  ചങ്ങാത്തം കൂടാനും ,ഇളം കാറ്റിനൊപ്പം  നൃത്തം ചെയ്യാനും നിനക്ക് കഴിയട്ടെ... 

എന്‍റെ ആശംസകള്‍  നിന്‍റെ  ദാക്ഷയനിക്ക് ...  കപടത  ഏതും  ഇല്ലാതെ അവള്‍ വളരട്ടെ ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...