ഉറക്കച്ചുവയില്‍ ശരീരത്തിന്റെ ഭാഗമായി മാറിയിരുന്ന കമ്പിളി പുതപ്പില്‍ നിന്നും ശരീരം സ്വയം വേര്‍പെട്ടുത്തി , മൊബൈല്‍ ഫോണിന്റെ പച്ച ബട്ടന് അമര്‍ത്തി ആരെയോ പിരാകികൊണ്ട് ഹലോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതെ ഇല്ല അത് 'നീ' ആയിരിക്കുമെന്ന് .അപ്രതീക്ഷിതം... എങ്കിലും ആ ഫോണ്‍ കോള്‍ എനിക്ക് ഒരുപാടു സന്തോഷം തന്നു വളരെ നാളുകള്‍ക്കു ശേഷം ഒരു സുഹൃത്തിന്റെ ശബ്ദം ...
കാലം നമുക്കിടയില്‍ ദിവസങ്ങളുടെയും ,മാസങ്ങളുടെയും വര്‍ഷങ്ങളുടെയും ദൂരം വിരിച്ചിരുന്നു .
എങ്കിലും ഓര്‍മയില്‍ എവിടെയോ തങ്ങി നിന്നിരുന്നു നിന്റെ ശബ്ദം....എത്ര മാധുര്യം ഉള്ളത് എന്ന് പലപ്പോഴായി ഞാന്‍ എന്നോട് പറഞ്ഞിട്ടുള്ള .. നിന്റെ ശബ്ദം .
സൗഹൃദം വളര്‍ന്നാല്‍ അത് പ്രണയം ആയേക്കാം എന്ന് ഭയന്നതു നീയോ അതോ ഞാനോ?
നമുക്കിടയില്‍ ഒരു ഔപചാരികതയുടെയും ആവശ്യം ഉണ്ടായിട്ടില്ല ഇതുവരെ ,എങ്കിലും എന്റെ ജീവിത വിശേഷങ്ങള്‍ നിനക്ക് ചോദിക്കാമായിരുന്നു ,നീ ചോദിക്കാതെ എനിക്ക് പറയാമായിരുന്നു ...
പകരം നീ ആദ്യം പറഞ്ഞത് ഇന്ന് നീ നട്ട റോസാ ചെടിയെ കുറിച്ചാണ് ...
ദാക്ഷായിനി എന്ന് നീ വിളിപെരിട്ട റോസാ ചെടി ....
ദാക്ഷായിനി( റോസാ ചെടി) വളരും ,ചുറ്റിലും ഉള്ള ഭീമാകാരന്‍ മരങ്ങളുടെ തണലില്‍ അവള് സുരക്ഷിത ആയിരിക്കട്ടെ.
കാറ്റു മേഘത്തെ തലോടുമ്പോള്‍ പെയ്യുന്ന പ്രണയ മഴയില്‍ ദാക്ഷയനിക്ക് അവളുടെ ദാഹം അകറ്റാന്‍ കഴിയട്ടെ ...
സൂര്യ കിരണങ്ങള്‍ അവള്‍ക്കു ഊര്‍ജം പകരട്ടെ .. ആ സൂര്യ പ്രഭയില്‍ അവള് സുന്ദരി അയി ഇരിക്കട്ടെ ..
നാളുകള്‍ കഴിയുമ്പോള്‍ നല്ല പുഷ്പങ്ങള്‍ക്ക് ജന്മം കൊടുക്കാനും ,വര്‍ണ്ണ ശലഭങ്ങളുമായി ചങ്ങാത്തം കൂടാനും ,ഇളം കാറ്റിനൊപ്പം നൃത്തം ചെയ്യാനും നിനക്ക് കഴിയട്ടെ...
എന്റെ ആശംസകള്‍ നിന്റെ ദാക്ഷയനിക്ക് ... കപടത ഏതും ഇല്ലാതെ അവള് വളരട്ടെ ..
The way of writing is good
മറുപടിഇല്ലാതാക്കൂ