എനിക്ക് പ്രണയമായിരുന്നു
പത്തു മാസം കിടന്നൊരു വയറും
വീഴ്ചകളിൽ കൂട്ടായൊരച്ഛനും
താങ്ങായി കുഞ്ഞനുജനും
അമ്മയ്ക്ക് ബാക്കിയായി കുഞ്ഞനുജത്തിയും
പഴയ ഇടനാഴിയും നടുമുറ്റവും
മുത്തശ്ശി കഥയും തുലാവർഷവും
പിന്നെ ഓർമച്ചെപ്പിലെൻ കുട്ടിക്കാലവും
അതിൽ ചുവപ്പു മഷിയിൽ തീർത്ത
സ്കൂൾ കാലവും .
കഴിഞ്ഞ നാൾ വഴിയിലെവിടെയോ
മറന്നു വെച്ചൊരെൻ കൗമാരവും
വിദ്യാലയാങ്കണത്തിലെ കുസൃതിയും
പിന്നെ മറക്കാനാവാത്ത കുറെ വിശക്കുന്ന
വയറുകളും ;
ഉച്ച കഞ്ഞിക്കൊപ്പം ചിരിക്കുന്ന മുഖങ്ങളും .
പറയാതെ പറഞ്ഞ പ്രണയവും അതിലു -
റങ്ങാതെ കിടന്ന ചില രാത്രിയും
കാലം തന്നൊരു പാഠവും; അതിൽ
പിരിയാത്തോരെൻ ഭാവനയും
പിന്നെ വസു ദൈവ പോലൊരു കുടുംബവും
പ്രണയിക്കാൻ എനിക്കെന്തിനൊരു ദിനം
പ്രണയമാണെല്ലാത്തിനോടും.
ഇക്കഴിഞ്ഞ കാലവും; പോയ തുലാ വർഷവും
എല്ലാത്തിനോടും പ്രണയമാണെനിക്ക് .
-- എസ്സ് .എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ