ഒരു വഴി നേരെ മുൻപോട്ട്
പിന്നിട്ട വഴിയിൽ കുഞ്ഞ് കാലടയാളങ്ങൾ ...
വിരൽ പാടുകൾ !!!
പിന്നിട്ട വഴിയിൽ കാലടയാളങ്ങൾ ... വിരൽ പാടുകൾ!!!
ചിലതിൽ ചവിട്ടുമ്പോൾ തേങ്ങലുകൾ ...
മുലപ്പാലിൻറെ രുചി അറിഞ്ഞീടാത്ത
ഒരു കൊച്ചു ജീവൻറെ തേങ്ങൽ
ഒരു പടിയിൽ ചവിട്ടി നിൽക്കാൻ കഴിയാത്ത പ്രാണനിൽ
നിൻറെ ഹൃദയസ്പന്ദനം ഞാനറിയുന്നു
ഒരു സ്പർശത്തിൽ നിൻറെ ശ്വാസവും
പിന്നെ നീ അറിയാതെ പോയൊരെൻ പിതൃത്വവും
വെരും വഴികളിൽ ഇനി എന്ത് ?
നീ ഭാഗമായിരുന്നോരാ മാതൃ വിലാപത്തിൻ ബാക്കിയോ
അതോ പാടാതെ വെച്ചൊരാ താരാട്ടിൻ ബാക്കിയോ ....
അറിയില്ലെനിക്കൊന്നുമിനി ....
വഴികൾ ഇനിയും മുൻപോട്ട് ... കുറേ ദൂരം
അടയാളം ഇല്ലാത്ത വിരൽ പാടുകൾ ഇല്ലാത്ത
അറിയാത്ത കുറേ വഴി കൂടി മുൻപോട്ട് ...........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ