ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സൂര്യാഘാദം

അങ്ങനെ വീണു  കിട്ടിയ  അവധി ദിവസത്തിൻറെ  ആലസ്യത്തിൽ വീട്ടിൽ  എന്നേക്കാളും അല്ലെങ്കിൽ എൻറെ അതെ പ്രായമുള്ള സ്റ്റീൽ ഗ്ലാസ്സിൽ ചൂട് ചായയുമായി വീടിൻറെ മുൻവശത്തെ വരാന്തയിൽ ഇരിപ്പുറപ്പിച്ചു .ഉദിച്ചുയർന്ന സൂര്യൻ എനിക്ക് സമാനമായി നേരത്തെ തന്നെ ജോലിയിൽ മുഴുകിയിയരിക്കുന്നു .വീടിൻറെ മുൻപിലെ  പറമ്പിലേക്ക്  തൻറെ  മുഴുവൻ വെളിച്ചവും സൂര്യൻ വലിച്ചെറിഞ്ഞിരിക്കുന്നതായി തോന്നി പോകും .വരാന്തയിലെ ഈ ഇരിപ്പ് മുൻപും ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട് .എനിക്കായി മാത്രം ഉദിക്കുന്ന സൂര്യൻ എന്ന് പറഞ്ഞു പോകും   ഈ ഇരുപ്പിൽ .
ബാക്കി വന്ന വെളിച്ചത്തിൽ കുറച്ച്  അടുക്കളയിലെ ജനൽപാളികളിലൂടെ  അരിച്ചിറങ്ങി  അവിടെ  പല ഇടങ്ങളിലായി   മുറിഞ്ഞ വലുതും, ചെറുതുമായ വെളിച്ച കഷണങ്ങളായി കിടക്കും .
ഇങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ്  അന്നത്തെ വാർത്താ പത്രിക നിലം പോത്തിയത് .!!! സ്ഥിരം പത്രം ഇടാറുള്ള പൈയ്യൻസ് അവൻറെ മുൻ തലമുറക്കാരിൽ നിന്നും പഠിച്ച വിദ്യ ..  എന്നും ഒരേ സ്ഥാനത്ത് തന്നെ പത്രം എറിഞ്ഞിടുക എന്നത് .

അങ്ങനെ മാതൃഭൂമി പത്രം ഭൂമിയിൽ നിന്നം വാരിയെടുത്ത് വീണ്ടും ഇരുന്ന കോണിൽ തന്നെ ഇരുന്നപ്പോഴാണ് വീട്ടിലെ സ്ഥിരം സന്തർശകരിൽ ഒരാളായ അണ്ണാൻ കുഞ്ഞൻ ജീവൻ അറ്റ് കിടക്കുന്നത് കണ്ടത് .

സൂര്യോദയം പലതും ഇവിടെ എനിക്കൊപ്പം കണ്ട പലരിൽ  ഒരാൾ .. വേണ്ടപ്പെട്ട ഒരാളുടെ മരണം പോലെ വേദനാ ജനകമായിരുന്നു അത് .

ഞാൻ അനുജത്തിയെ വിളിച്ചു ,അമ്മയെ വിളിച്ചു ,അല്ലാതെ വേറെ എന്ത് ചെയ്യാൻ !!!   കുറച്ചു കാലമായാതെ ഉള്ളു  അണ്ണാൻ കുഞ്ഞൻ ഇവിടെ സ്ഥിരം സന്തർശകനായിട്ട് അല്ലെങ്കിൽ എൻറെ ശ്രദ്ധയിൽ പെട്ടിട്ട് . ആ ജീവനും അതിന്റ്റെതായ ശീലങ്ങൾ ഉണ്ടായിരുന്നു .ഞാൻ കാണുമ്പോഴൊക്കെ ,അണ്ണാൻ കുട്ടൻ കിണറ്റിനു ചുറ്റും ഒരു വലം വെച്ചും  പിന്നെ കൈവരിയിലൂടെ ചാടി കയറി ,ഓടിൻ  പാത്തിയിൽ വെള്ളം ഒഴുകാൻ പാകത്തിന് ഇട്ടിരിക്കുന നീളൻ  ചെറു ചെങ്ങലകളിലേക്ക്  വളരെ എളുപ്പത്തിൽ ചാടും ,പിന്നീട് അതിൽ തൂങ്ങി ഓടിൻ പുറത്തേക്കും .അവിടെ പല ഇടങ്ങളിൽ കറങ്ങി നടന്ന് കുറച്ചു സമയത്തിനുള്ളിൽ താഴേക്കും .ഇതായിരുന്നു പതിവ് .അനുജത്തി കുട്ടി പുറകിലെ പറമ്പിൽ ഒരു കുഴി കുത്തി അണ്ണാൻ കുഞ്ഞന്റെ ശരീരം ഭൂമിക്ക് സമർപ്പിച്ചു .
മറ്റു സന്തർശകരിൽ പലരും പതിവ് തെറ്റാതെ അവിടേക്ക് വന്നുകൊണ്ടിരുന്നു ,പേരറിയാത്ത കുഞ്ഞി കിളി ,കറപ്പും വെളുപ്പും നിറത്തിൽ പുള്ളികളുള്ള കുഞ്ഞി കിളി .കാർപൊർച്ചിൽ  നിർത്തിയിട്ടിരിക്കുന്ന കാറിൻറെ ഇരുവശത്തുള്ള കണ്ണാടി യുടെ പുറത്ത് വന്നിരിക്കും എന്നിട്ട് മുനപോട്ടാഞ്ഞു തല കുനിച്ചു 'ടക്'  'ടക് ' ശബ്ദത്തിൽ  കണ്ണാടിയിൽ കൊത്തും . ഇടയ്ക്ക്  തല ഉയർത്തി ചുറ്റിലും കണ്ണ് ഓടിക്കും . ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ വീണ്ടും സ്വന്തം രൂപം കണ്ണാടിയിൽ കണ്ട് 'ടക് ' 'ടക് '...
പിന്നിലെ പറമ്പിൽ മാവിൻറെ ശികരത്തിൽ കൂട് കെട്ടി, അതിനുള്ളിൽ കിടക്കുന്ന മുട്ട വിരിയാൻ കാവൽ  നിൽക്കുന്ന തള്ള കാക്ക എൻറെ ശ്രദ്ധയിൽ പെട്ടു .ഒന്നിനെയും അവിടേക്ക് അടുപ്പിക്കാതെ ഉടനെ പുറം ലോകം കാണാൻ പോകുന്ന തൻറെ  കുഞ്ഞുങ്ങൾക്കായി ഉള്ള കാത്തിരുപ്പ് ..
ആ കാത്തിരുപ്പിൽ അവിടെ ആ തള്ള കാക്ക തനിയെ ....വല്ല്യ പ്രതീക്ഷയിൽ (തള്ള കാക്ക എന്നത് എൻറെ  നിഗമനം ) . ആ കാത്തിരുപ്പിൽ ഉള്ള ജീവൻറെ പ്രതീക്ഷ വളരെ വലുതാണ് .
സൂര്യൻ തൻറെ ശാന്ത സ്വഭാവം വെടിയുന്നു .. ഇപ്പോൾ ചെറിയ ചൂട് അനുഭവപ്പെടുന്നു .വീടിനുള്ളിൽ  ചിതറി കിടക്കുന്ന വെളിച്ച കഷണങ്ങൾ  കാണാനില്ല . അണ്ണാൻ കുഞ്ഞൻ  മണ്മറഞ്ഞു ...കുഞ്ഞി കിളിയും എങ്ങോട്ടോ പോയി .എന്തോ വല്ല്യ കാര്യങ്ങൾ ചെയ്തു തീർക്കാൻ  എന്ന മട്ടിൽ ഞാൻ വരാന്തയിൽ  ഇരുന്നു കമ്പ്യൂട്ടർ  തുറന്നു ,...സൂര്യാഘാദം  ഏറ്റ  ഒരു മനുഷ്യ ജീവി എന്ന തിരിച്ചറിവോടെ .
----- ശുഭം
എസ്സ് .എൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...