ജോലി ആവശ്യങ്ങൾക്കായി മലപ്പുറം -നിലമ്പൂർ പ്രദേശങ്ങളിൽ ഏതാണ്ട് പത്ത് മാസക്കാലമായി ഞാൻ സാനിദ്യം അറിയിച്ചു പോന്നിരുന്നു. അന്ന് നാലുമണി ചായ കുടിക്കാനായി കൃത്യം 5 .30ന് മുജീബിൻറെ ചായ കടയിലേക്ക് ഇറങ്ങി ഇടക്കര പ്രദേശത്തെ സകല കാർന്നൊന്മാരും അവിടെ തടിച്ചു കൂടിയിരുന്നു .ചിലരുടെ കൈയ്യിൽ ചായ ഗ്ലാസ്സ് ,മറ്റു ചിലരുടെ കൈയ്യിൽ മലപ്പുറത്തിന്റെ തന്നെ സ്വന്തം ഭക്ഷണമായ പെറോട്ട .
ചർച്ചാ വിഷയം മഴയാണ് !!!!
മാഷേ ഇങ്ങളിവിടുത്തെ മഴ കണ്ടിട്ടുണ്ടോ ?
ഇല്ല ഞാൻ ഇടക്കരയിൽ വന്നതിന് ശേഷം മഴ പെയ്തിട്ടില്ല .. ഞാൻ മറുപടി പറഞ്ഞു .
എന്നാ ഇപ്പൊ കണ്ടോളീ !!! ആ വൃദ്ധൻ ആകെ ഉള്ള രണ്ടു പല്ല് കാണാൻ പാകത്തിന് ചിരിച്ചു :) :) .....
ശെരിയാണ് മഴ തയ്യാറെടുക്കുന്നു !!!!
ചെടി കച്ചവടക്കാരൻ ,തൃശ്ശൂർ ചാലക്കുടി നിവാസി ജോസഫ് ചേട്ടൻ റോഡരികിൽ നിരത്തി വെച്ചിരിക്കുന്ന റോസാ ചെടിയേയും ,എനിക്ക് പേരറിയാത്ത മറ്റു കുറെ ചെടികളെയും നോക്കി നല്ല ഭംഗിയായി ഒന്ന് മന്തഹസിച്ചു !!! എന്നിട്ട് ആകാശത്തേക്ക് നോക്കി നല്ല തൃശ്ശൂർ രീതീല് സ്റ്റൈലാ ഒരു ചിരിയാ കൊടുത്തു .......
ആകെ മൂടി കെട്ടിയ അന്തരീക്ഷം ഒപ്പം തണുത്ത കാറ്റും. ഇടക്കര പാലത്തിനു വശത്തായി നിൽക്കുന്ന പടുകൂറ്റൻ വൃക്ഷം അവശേഷിക്കുന്ന പഴുത്ത ഇലകളിൽ കുറച്ച് പൊഴിച്ചു ...മഴ തുള്ളി ഭൂമിയിൽ പതിക്കുന്നതിന് മുൻപേ സ്വന്തം കൂരയ്ക്കു കീഴെ ഓടി ഒളിക്കാൻ വ്യഗ്രത കാട്ടുന്ന ആളുകൾ ,പട്ടികൾ ,കോഴികൾ പിന്നെ വേറെ കുറെ ജീവികളും ..മഴ നനയുന്നതിനേക്കാൾ എനിക്കിഷ്ടം മഴ കാണാനാണ് ,അതുകൊണ്ട് മാത്രം ഞാനും വാടകക്കെടുത്ത എൻറെ കൂരയ്ക്കു കീഴെ അഭയം പ്രാപിച്ചു .വല്ല്യ ഇരമ്പലോടെ മഴ ഭൂമിയിലേക്ക് പതിക്കുമ്പോൾ എൻറെ മനസ്സിൽ എന്നും സന്തോഷമാണ് തോന്നാറ് .. എങ്ങനെ ആയാലും കുറെ ഓർമ്മകളിലൂടെ എന്നെ കൂട്ടികൊണ്ട് പോകും .. ഓടിട്ട ...ഇടനാഴി ഉള്ള..... തട്ടിൻപുറം ഉള്ള ...പൂജാമുറി ഉള്ള ... അറയും പെരയും ഉള്ള .. എപ്പോഴും നാമം ജപിക്കുന്ന അമ്മച്ചി (അമ്മൂമ്മ ) ഉള്ള ഒരു വീട് .
കുട്ടിക്കാലം എന്നത് ഒരിക്കലും മറക്കാത്ത അനുഭവമാക്കുന്നത് ഈ വീടും എനിക്ക് ചുറ്റുമുണ്ടായിരുന്ന കുറെ മനുഷ്യരുമാണ്.സ്നേഹം കൊണ്ട് അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള കുറെ മനുഷ്യർ .അന്നും ഇന്നും അത് അങ്ങനെതന്നെ .
ചെറിയ ക്ലാസ്സുകളിൽ വിദ്ധ്യാഭ്യാസം എന്നത് വലിയ ഭാരമായി കണ്ടിരുന്ന ഒരു കാലം ... അന്ന് വൈകുന്നെരങ്ങളിൽ പെയ്യുന്ന മഴയ്ക്ക് പ്രതീക്ഷയുടെ കുളിരുണ്ടായിരുന്നു .. മഴ പെയ്താൽ ആ ഭാഗത്ത് എല്ലായിടത്തും വൈദ്യുതി പണി മുടക്കും .. പിന്നെ വന്നാലായി ..
വല്ല്യ പ്രതീക്ഷയോടെ പുസ്തകം മടക്കി വെച്ച് ഞാനും അനുജനും (കിട്ടു ) അനുജത്തിയും പൂജാമുറിയുടെ മുൻപിലെ തിണ്ണയിൽ പായിട്ട് ഭിത്തിയിൽ ചാരിയിരുന്ന് ...ലോക വിശേഷങ്ങൾ പങ്കു വെയ്ക്കും . അതുമല്ലെങ്കിൽ അച്ഛനൊപ്പം കൂടും കഥകൾ കേൾക്കാൻ അല്ലെങ്കിൽ അമ്മച്ചിക്കൊപ്പം പുരാണ കഥകൾ കേൾക്കാൻ .. എന്തായാലും ഇടയ്ക്ക് ഇടനാഴിയിലെ അരമതിലിൽ കയറി നിൽക്കും .. മുറ്റത്ത് കെട്ടി നിൽക്കുന്ന മഴ വെള്ളത്തിൽ വീണ്ടും മഴത്തുള്ളികൾ ചിന്നി ചിതറുന്നത് കാണാൻ .. ഓടിൻ പാത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദമാണ് മഴയുടെ ശക്തി അളക്കാനായി ഞാൻ ഉപയോഗിച്ചിരുന്ന യന്ത്രം .
ഇതുപോലെ ഒരു മഴ രാത്രിയിലാണ് രാജീവ്‌നാഥ് സർ സംവിധാനം ചെയ്ത അഹം സിനിമയുടെ ലൊക്കേഷനിൽ നിന്നും അച്ഛൻ എഴുതിയ കത്ത് എന്നെയും അനുജൻ കിട്ടുവിനെയും തീരെ പൊടി ആയിരുന്ന അനുജത്തിയേയും മടിയിലിരുത്തി അമ്മ വായിച്ചു കേൾപ്പിച്ചത് ,സിനിമാ ഭ്രമം എനിക്കുള്ളിൽ പാകപ്പെട്ടതും അന്നായിരിക്കാം!!! ( വെറുതെ ഒരു നിഗമനം )...
സന്ധ്യാനേരത്ത് ഇടിമിന്നലോടെ പെയ്യുന്ന മഴയത്ത് സ്വർണ മാങ്ങ തന്നിരുന്ന മാവ് കാറ്റിൽ ആടി ഉലയുമ്പോൾ ഇടിമിന്നലിനു പിന്തുണ പ്രഖ്യാപിച്ച് ഡും ഡും ശബ്ധത്തിൽ ഓടിൻ പുറത്തേക്ക് മാങ്ങ പൊഴിക്കും .
ഇടിമിന്നലിൽ നിന്നും രക്ഷപ്പെടാൻ അന്ന് ഒന്നിലേറെ വഴികൾ ഉണ്ടായിരുന്നു .. അതിൽ എറ്റവും രസകരമായ ഒന്ന് ഇടനാഴിയിൽ കിടന്നിരുന്ന തടിമേശയുടെ കീഴിൽ അഭയം പ്രാപിക്കുക എന്നതാണ് .മേശയുടെ അടിയിൽ കയറി കൂടിയാൽ അടുത്ത പടി നാല് ഭാഗവും പായയും തുണിയും കൊണ്ട് മൂടുക എന്നതാണ് .ഞാനും അനുജന കിട്ടുവും അനുജത്തി (മോളൂട്ടി) യും ചിലപ്പോഴൊക്കെ നന്ദുവും അച്ചുവും(അമ്മാവൻറെ മക്കൾ ) മേശ കീഴിൽ പലപ്പോഴായി അഭയം പ്രാപിച്ചിട്ടുണ്ട് .അപ്പോൾ തോന്നും അവിടമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് .
അമ്മ ഉണ്ടാക്കുന്ന കപ്പ പുഴുങ്ങിയത് മുളകും കൂട്ടി അടിക്കുമ്പോൾ പുറത്ത് പെയ്യുന്ന മഴയ്ക്ക് കൂടുതൽ രുചി തോന്നാറുണ്ട് !!!! നെയ്യ് പോലെ വെന്ത ചൂട് കപ്പ മുളക് ഉടച്ചതിൽ തൊട്ടു കഴിക്കുമ്പോൾ മഴയ്ക്ക് സ്നേഹത്തിൻറെ രുചിയാണ് ..
പുറത്ത് വാതിലിൽ ആരോ മുട്ടി ..
മുജീബാണ് ..
എന്താ മുജീബെ ?
മാഷ് മഴ ആയിട്ട്... ഇബടെ ഇരിക്കുവാ .. കടയിൽ ഇരുന്നുകൂടയിരുന്നോ ?
ബെരുന്നെങ്കിൽ നല്ല കപ്പ വേവിച്ചത് തെരാം ...വായിൽ വെള്ളമൂറി ,
ഇടക്കരയിലെ മഴയോളങ്ങളിൽ ചൂട് കപ്പ പുഴുങ്ങിയത്തിന് ഒപ്പം കുറേ ഓർമ്മകളും മഴയ്ക്ക് ശേഷമുള്ള കുളിർമയുള്ള കാറ്റും ബാക്കി ...
-ശുഭം -
എസ്സ് .എൽ

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ