തിരക്കിട്ട് എവിടെയോ യാത്രക്ക് ഒരുങ്ങുകയാണ് അയാൾ ..
അലക്ഷ്യമായി മുറിയിൽ പലയിടങ്ങളിലായി കിടക്കുന്നു വസ്ത്രങ്ങൾ പെറുക്കിയെടുത്തു ബാഗിനുള്ളിൽ കുത്തി നിറക്കുന്നത് അയാളുടെ തിരക്കിനു അത്യാവശ്യമുള്ള ഒരു യാത്രയുടെ ചിത്രം പകർന്നു .
താമസിക്കുന്ന ഹോട്ടൽ മുറിയൽ ആഘോഷത്തിൽ വെളുപ്പിച്ച രാത്രിയുടെ ബാക്കി വെച്ചിരുന്ന മദ്ധ്യം അയാൾ അകത്താക്കി .ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതും അയാളുടെ സെൽ അലറി വിളിച്ചു .ആ അലർച്ചക്കു അന്ത്യം കുറിച്ച് അയാൾ സെൽ ഫോണിൻറ്റെ പച്ച ബട്ടണ്‍ അമർത്തി .
മുഖത്ത് പ്രതീക്ഷയുടെ വെലിയേറ്റം !!!
ഹലോ ...അതെ സർ ,അതെ വിഷ്ണു ആണ് ,ഞാൻ ഇപ്പോൾ തമ്പാനൂർ ഉണ്ട് .ഏത് വേഷമാണെങ്കിലും സാരമില്ല സർ .ഒരു വേഷം പോലും ഇല്ലാതെ തിരിച്ചു പോകാനാവില്ല ... ഡയലോഗ് ഉണ്ടാകുമോ സർ ?
ഇല്ലേ .. ഇല്ലെങ്കിലും സാരമില്ല .. ഞാൻ ദാ എത്തി .
മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്ത് കീറി നശിച്ചിരിക്കുന്ന ബാഗ് തോളിലാക്കി ,പോക്കറ്റിൽ നിന്നും തലേ ദിവസം കൊടുത്ത അഡ്വാൻസ് തുകയുടെ ബാക്കി സംഖ്യ കൊടുത്ത് ആ ലോഡ്ജിനു പുറത്തിറങ്ങുമ്പോൾ ..
വീണ്ടും ആ സെൽ ഫോണ്‍ അലറി ..
ജീൻസ് എന്ന ആ അത്ഭുത വസ്ത്രത്തിന്റ്റെ പോക്കറ്റിൽ നിന്നും ഫോണ്‍ പുറത്തെക്കെടുത്തപ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ചെറിയ മനുഷ്യ ജീവനെ ഓർമ്മപ്പെടുത്തി ..
സംശയിച്ച് സംശയിച്ച് അയാൾ ആ പച്ച ബട്ടണിൽ വീണ്ടും അമർത്തി
ഹലോ .. എന്താ അമ്മെ ?
എഴുന്നേറ്റു .. കോളേജിലേക്ക് പോകുന്നു ..
അതെ ഇന്ന് പരീക്ഷയാണ് .. പിന്നെ ഇന്നലെ നന്നായി പഠിച്ചു .
അമ്മേ ദേ കോളേജ് ബസ് വന്നു .. ഞാൻ പരീക്ഷ കഴിഞ്ഞു വിളിക്കാം .
മുൻപിൽ കണ്ട ഒരു ഓട്ടോറിക്ഷയിലേക്ക് അയാൾ ചാടി കയറി" ചേട്ടാ വട്ടിയൂർകാവിൽ എവിടെയാ സിനിമ ഷൂട്ടിങ്ങ് നടക്കുന്നെ ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ