ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ എന്ന് അവന് തിരിച്ചരിഞ്ഞപ്പോഴെകും അവനു പ്രായം പതിനെട്ടു തികഞ്ഞു .
ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി.........
ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍ അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി
അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു..
പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്തി. അന്ന് അത് കടുത്ത വേദനയോടെ ഞാന്‍ ഉള്‍ക്കൊണ്ടു.
എട്ടാം ക്ലാസ്സിലെ വല്ല്യ പരീക്ഷയുടെ കാലം ,സാധാരണ പരീക്ഷകാലം പോലെ അടിയന്തിരാവസ്ഥ കാലം യിരുന്നു അന്നും .പുസ്തകത്തിന്റെ മുന്പില് ഐസക് നുട്ടനും മുഹമ്മദ് ബിന്‍ തുഗ്ല്ഘും ഫസ്റ്റ് വേള്‍ഡ് വാറും എല്ലാം ചോദ്യചിഹ്നം അയി.ഉത്തര കടലാസിലും അത് ചോദ്യ ചിഹ്നമായി നിലകൊണ്ടപ്പോള്‍ എട്ടാം ക്ലാസ്സില്‍ ഒന്ന് കൂടി പഠിക്കാം എന്ന് എനിക്കു ബോധ്യമായി .
വേനല്‍ അവധിയുടെ ചൂടില്‍ ഒന്നര മാസക്കാലം പെട്ടെന്ന് ഓടിമറഞ്ഞു .
അങ്ങനെ റിസള്‍ട്ട് പ്രസിധികരിക്കുന്ന ദിവസം എത്തി ,പതിവ് പോലെ ഒരാഴ്ച മുന്‍പേ തുടങ്ങി എന്റെ ഈശ്വര വിശ്വാസം .സന്ധ്യ നാമം ജപവും മുടങ്ങാതെ ഉള്ള ക്ഷേത്ര ദര്‍ശനവും തൈക്കാവ് പള്ളിയില്‍ നേര്‍ച്ച ഇടലും ഒന്നും എന്നെ രക്ഷിച്ചില്ല.എസ്സ്.എച്ച്് ഇംഗ്ലീീഷ് മീഡിയം സ്കുളിന്റെ ചില്ലിട്ട നോട്ടീസ് ബോര്‍ഡില്‍ തോറ്റവരുടെ കൂട്ടത്തില്‍ എന്റെ പേരും ഞാന്‍ കണ്ടു .
അന്ന് ആദ്യം തോന്നിയത് എങ്ങോട്ടോ ഓടിപോകനാണ് ,പക്ഷെ എങ്ങോട്ട് ?
സകല ധൈര്യവും സംഭരിച്ചു ഞാന്‍ വീട്ടിലേക്കു നടന്നു ,വീട്ടില്‍ എന്റെ വരവും പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുന്നു അച്ഛനും അമ്മയും അമ്മാവനും .അന്ന് അവധി ദിവസമാനെന്ന കാര്യം മറന്ന ഞാന്‍ അച്ഛനെ അവിടെ പ്രതീക്ഷിച്ചില്ല ,വിളിച്ചു വരുത്തിയ അതിഥി പോലെ അമ്മാവനും .വീടിനു മുന്‍വശത്തെ പറമ്പില്‍ അനിയന് (കിട്ടു) അമ്മാവന്റ്റെ മക്കള്‍ (നന്ദു ,അച്ചു )എല്ലാവരും കൂടി ക്രിക്കറ്റ് കളിക്കുന്ന തിരക്കിലാണ്.അനിയന് റിസള്‍ട്ട് കൂടി നോക്കാന്‍ വന്നില്ല അല്ല!! അവനു അതിന്റെ ആവശ്യം ഇല്ല ,ജയം അവന് നേരത്തെ ഉറപ്പിച്ചിരുന്നു .
ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ കളിക്കാന്‍ അവര്‍ക്കൊപ്പം കൂടി ,ബാറ്റ് കൈയില്‍ എടുത്തു അതെ നിമിഷം അകത്തു നിന്നും അനിയത്തി വിളിച്ചു .
"ചേട്ടാ ..ചേട്ടനെ അച്ഛന് വിളിക്കുന്നു ..." അവളുടെ ശബ്ദം മധുരകരമാണ് പക്ഷെ അച്ഛന് വിളിക്കുന്നു എന്ന് കേട്ടപ്പോള്‍ നേരത്തെ പറഞ്ഞ ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കി അവിടെ നടക്കും എന്ന് എനിക്കു ഉറപ്പായി .സകല ധൈര്യവും സംഭരിച്ചു ഞാന്‍ സ്വീകരണ മുറയില്‍ എത്തി .തലകുനിച്ചു നിന്നു.....
ആ നില്‍പ്പ് എനിക്കു പുതുമ ഉള്ളതായിരുന്നില്ല ,പലപ്പോഴും തല കുനിഞ്ഞു നിന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ഇത് നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയുന്ന ഒന്നാണ് .. പുറത്തു കളിച്ചുകൊണ്ടിരുന്ന നേരത്തെ പറഞ്ഞ മൂവര്‍ സംഘം കളി മതിയാക്കി കാഴ്ചക്കാരായി എന്റ്റെ തൊട്ടു പിന്നില്‍ നിന്നു.അച്ഛനും അമ്മയും അമ്മാവനും ......തയാറെടുത്തു കഴിഞ്ഞിരുന്നു ...ഞാന്‍ സ്വീകരണ മുറിയില്‍ ആകെ ഒന്ന് കണ്ണോടിച്ചു .സാധാരണ അച്ചന്റെ അരികില്‍ തന്നെ ഉണ്ടാകും ഒരു ചൂരല്‍ വടി ,അല്ലെങ്കില്‍ എന്നോട് ആവശ്യപ്പെടും വടി എടുത്തു വരാന്‍ ,പെട്ടന്നാണ് ഓര്‍മ്മ വന്നത് കഴിഞ്ഞ തല്ലു മഹോത്സവം കഴിഞ്ഞപ്പോള്‍ അത് ഞാന്‍ തട്ടിന് പുറത്തു ഒളിപ്പിച്ചിരിക്കുകയാണ്. അത് എന്നില്‍ താത്കാലിക ആശ്വാസം ഉണ്ടാക്കി . എന്നാല്ലും അതിലും വേദന ജനകമായത് വീണ്ടും എട്ടാം ക്ലാസ്സില്‍ ഒന്ന് കൂടി പഠിക്കണം എന്ന് ഓര്‍ത്തപ്പോഴാണ് ,എന്റെ ഒപ്പം ഉണ്ടായിരുന്നവരും എനിക്കു പിന്നിലുണ്ടയിരുന്നവരും ഒന്‍പതാം ക്ലാസ്സിലേക്കു പ്രവേശനം നേടി ,ചില്ലിട നോട്ടീസ് ബോര്‍ഡിലെ എന്റെ പേര് അത് എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു ... പതിങ്ങിയ സ്വരത്തില്‍ ഞാന്‍ എല്ലാരോടുമായ് പറഞ്ഞു "ഞാന്‍ ഇനി മുതല്‍ നന്നായി പഠിച്ചോളാം" .തിരക്കിട്ട് മുറത്തില്‍ നിന്നും പച്ചക്കറി ഓരോന്നായി എടുത്തു അടുത്ത് വെച്ചിരിക്കുന്ന ചെരുവത്ത്തിലേക്ക് അരിയുന്നതിനിടയില്‍ അമ്മ പറഞ്ഞു നീ ഇത്ര നാള് പഠിച്ചില്ലേ അത് മതി ,നിന്റെ ഓരോ കാര്യത്തിനായി ആ സ്കൂളില്‍ കയറി ഇറങ്ങി നാണം കെട്ടു ഞാന്‍ മടുത്തു ,ഇനി വയ്യ "അമ്മ അങ്ങനെ പറഞ്ഞതില്‍ തെറ്റ് ഉണ്ടെന്നു എനിക്കു തോന്നിയില്ല കാരണം ഓരോ പരീക്ഷകാലം കഴിയുമ്പോഴും ഞാന്‍ കാട്ടി കൂട്ടിയ ഓരോ പ്രശ്നങ്ങള്‍ക്കും ഒടുവില്‍ അമ്മയുടെ കന്നുനീരുണ്ടായിരുന്നു .അതിനെല്ലാം സമാപ്തി കുറിക്കാനായി അച്ചന്റെ വക ചൂരല്‍ കഷായവും .അങ്ങനെ വീട്ടില്‍ സമാധാനം കളയുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരുന്ന അല്ല വഹിച്ചു കൊണ്ടിരിക്കുന്നതു ഞാന്‍ ആണെന്ന് തോന്നിയപ്പോള്‍ ഞാന്‍ വിതുമ്പി പോയി ,ആ വിതുമ്പല്‍ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ട് ഉച്ചത്തിലുള്ള ഒരു കരച്ചിലിലേക്ക് വളര്‍ന്നത് പെട്ടന്നായിരുന്നു അത് പിന്നെയും വളര്‍ന്നു .എന്നും എന്റെ കരച്ചിലില്‍ പൂര്‍ണ്ണ പിന്തുണ പ്രക്ക്യപിക്കാറുള്ള മോളുട്ടിയും (അനിയത്തി കുട്ടി )തൊട്ടു പിന്നാലെ അമ്മയും അമ്മക്ക് പിന്തുണ പ്രക്ക്യപിച്ചു അനിയന് കിട്ടുവും ആ കരച്ചില് മേളക്ക് ശക്തി കൂട്ടി .ഇതിലും ഭേദം അച്ചന്റെ ചൂരല്‍ കഷായം തന്നെ ആയിരുന്നു എന്ന് കരച്ചിലിനിടയില്‍ എനിക്കു തോന്നി അതാകുമ്പോള്‍ ഇത്രയും നീണ്ടു പോകാറില്ല മാത്രവുമല്ല വാക്കുകള്‍ എന്നും എന്നെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു .....
ഏറെ നേരത്തെ ചര്‍ച്ചക്ക് ശേഷം ആ തീരുമാനം അറിയിച്ചത് അച്ഛനാണ് .'നീ ഇനി ആ സ്കൂളില്‍ പഠിക്കേണ്ട .നമുക്കു വേറെ സ്കൂള്‍ നോക്കാം .ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന എനിക്കു ഒട്ടും സഹിക്കവുന്നതയിരുന്നില്ല ആ തീരുമാനം .എന്നിട്ടും മറുത്ത് ഒരു അക്ഷരം മിണ്ടിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തപ്പോള്‍ 'മൌനം വിദ്വാന് ഭൂഷണം എന്ന് ഓര്‍ത്തു സമാധാനിച്ചു ഞാന്‍ .അന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു എനിക്ക്.പറിച്ചുനടലിന്റെ വേദന ഞാന്‍ അറിഞ്ഞ രാത്രി .കഴിഞ്ഞ ദിവസം പറമ്പില്‍ നിന്ന മുല്ല ച്ചെടി പിഴുത് പൂന്തോട്ടത്തിലേക്ക് മാറ്റി നട്ടത് ഞാന്‍ ഓര്‍ത്തു ,മുല്ലച്ചെടി അനുഭവിച്ച വേദനയുടെ തീവ്രത ഞാന്‍ അറിഞ്ഞു ...അങ്ങനെ എപ്പോഴോ ഉറക്കം എനിക്ക് അടുത്ത ദിവസത്തേക്കുള്ള വഴി തെളിച്ചു .രാവിലെ എഴുനേറ്റു പല്ലുതെച്ച്ചെന്നു വരുത്തി അടുക്കളയില്‍ അമ്മക്കൊപ്പം ചെന്ന് നിന്നു .ചൂട് ചായക്കൊപ്പം അമ്മയുടെ വായില്‍ നിന്നു ചൂട് വാര്‍ത്തയും കേള്‍ക്കേണ്ടി വന്നു എനിക്ക് ."നീ ഇനി മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ മതി "അതും കേട്ട് ചായയും എടുത്തു വരാന്തയില്‍ എത്തിയപ്പോള്‍ അവിടെ പത്രം വായിച്ചിരിക്കുന്ന അച്ഛനെ കണ്ടു .ശബ്ദം ഉണ്ടാക്കാതെ പിന്‍വാതിലിലൂടെ ഞാന്‍ ടെറസ് പടിയില്‍ സ്ഥാനം ഉറപ്പിച്ചു .
നഷ്ട്ടപ്പെടാന്‍ പോകുന്ന സുഹൃത്തുക്കളെയും വിശാലമായ മൈതാനവും എല്ലാം ഞാന്‍ ഓര്‍ത്തു പോയി .ഞാന്‍ എന്നെ തന്നെ ശപിച്ചു.കുറച്ചു ദിവസങ്ങളായി നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന പ്രതികരണ ശേഷിയില്‍ ഞാന്‍ നന്നായി വേദനിച്ചു .താഴെ അനിയന്മാര്(അനിയന് കിട്ടുവും അമ്മാവന്റെ മക്കളും ) കളി തുടങ്ങിയിരിക്കുന്നു .അന്ന് എനിക്ക് അവനോടു വല്ലാതെ ദേഷ്യം തോന്നി ,ചേട്ടന്റെ വേദനിയില്‍ പങ്കുചെരാത്ത അനിയന് എന്ന് മനസ്സില്‍ പറഞ്ഞുപോയി .
ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും ഒപ്പം ദിവസങ്ങള്‍ കിടന്നു പോയി ,അതോടൊപ്പം പുതിയ സ്കൂൾ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുന്ന അനിയനും അനിയത്തിയും എന്നെ വല്ലാതെ ചിന്താകുലനാക്കി .ചോദ്യങ്ങള്‍ തീര്‍ത്ത കൂടാരത്തില്‍ ഞാന്‍ ഒതുങ്ങി കൂടാന്‍ പഠിച്ചു .അണിയറയില്‍ ചര്‍ച്ച അതിന്റെ അവസാന നിമിഷത്തില്‍ എത്തി നില്ക്കുന്നു ,എന്റെ ഭാവിയെ കരുതി അച്ഛനും അമ്മയും തല പുകക്കുന്നു .ഞാന്‍ ആരെയും ശല്യം ചെയ്യാതെ ,ആരുടേയും മുഖത്ത് നോക്കാതെ ,വളരെ കുറച്ചു മാത്രം സംസാരിച്ചു കഴിച്ചുകൂട്ടിയ കാലം .
എന്റെ നിശബ്ദ നിമിഷങ്ങള്‍ തകര്‍ത്തെറിഞ്ഞു വന്ന തീരുമാനം "നീ ഇനി മലയാള മീഡിയം പഠിച്ചാല്‍ മതി" എന്നെ അടുത്ത് വിളിച്ചു അച്ഛനും അമ്മയും അവരുടെ നയം വ്യക്തമാക്കി .സര്‍വശക്തിയും സംഭരിച്ചു ഞാന്‍ പ്രതികരിച്ചു.
എനിക്കറിയാവുന്ന ഏറ്റവും ശക്തമായ ആയുധവുമായി ....കരഞ്ഞു... കരഞ്ഞു വിളിച്ചു....ഉച്ചത്തില്‍ ...ആരും കേട്ടില്ല ..കേട്ടവര്‍ തിരിഞ്ഞു നടന്നു.
തുടര്‍ച്ച.......
ആട്ടകഥ .....
അങ്ങനെ പുതിയ അദ്ധ്യേന വര്‍ഷം മഴയുമായ് എത്തി .എനിക്കായി തുറന്നത് പുതിയ പ്രതീക്ഷയുടെ വാതിലാണ് ,സാധാരണ പോലെ തന്നെ പ്രതീക്ഷ മുഴുവനും എനിക്കല്ലയിരുന്നു എന്ന് മാത്രം ..എന്‍ എസ്സ്.എസ്സ് ബോയിസ് ഹൈ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥി എന്നതായി എന്റെ ഐഡന്റിറ്റി .
അങ്ങനെ ആദ്യ ദിവസം എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ ഞാന്‍ കുളിച്ചു കുറിയും തൊട്ടു പുതിയ പ്രതീക്ഷയുടെ ചിഹ്നമായ കാക്കി പാന്റും വെള്ള ഷര്‍ട്ടും ധരിച്ചു അമ്മക്കൊപ്പം യാത്ര തിരിച്ചു .കാക്കി പാന്റിൽ തീരെ സംതൃപ്തനല്ലാത്ത എനിക്ക് അതില്‍ ആശ്വസിക്കാന്‍ ഇടം കിട്ടിയത് സ്കൂളില്‍ എങ്ങും നിറഞ്ഞു നിന്ന മറ്റ് കാക്കിധാരികളെ കണ്ടപ്പോഴാണ് .അങ്ങനെ ആ തീരുമാനത്തില്‍ എനിക്ക് പ്രതീക്ഷയുടെ ആദ്യ മധുരം അനുഭവപെട്ടു...
പ്രിന്‍സിപ്പല്‍ ഓഫീസില്‍ നിന്നും ആയിരുന്നു എന്റെ മധുര സ്വപ്നങ്ങളുടെ തുടക്കം ...പലതരത്തിലുള്ള ട്രോഫികള്‍ ,കുറെ പുസ്തകങ്ങള്‍ നിറച്ചു അലമാരകള്‍ ,ഓരോ വര്‍ഷവും പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പെരുവുവരം അടങ്ങിയ വലിയ നോട്ടീസ് ബോര്‍ഡ്............... പഴയ സ്കൂളിൽ ഇങ്ങനെ പ്രിൻസിപ്പൽ ഓഫീസ് തല ഉയർത്തിപ്പിടിച്ച് കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ നോട്ടം അവിടെ എവിടെയൊ തടഞ്ഞു എന്ന് തോന്നിയപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു പ്രിന്‍സിപ്പല്‍ ഭാസ്കരന് സര് പറഞ്ഞു 'തന്നില്‍ എനിക്കു വല്ല്യ പ്രതീക്ഷ ഉണ്ട് .ആ ബോര്‍ഡില്‍ പേര് വരുത്തണം "എല്ലാം സമ്മതിച്ചു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി .പിന്നെ ഒരു കാര്യം കൂടി എന്ന് പറഞ്ഞു അദ്ദേഹം തുടര്‍ന്നു."ഇവിടുത്തെ വേന്ദ്രന്മാരോടൊപ്പം ചേര്‍ന്ന് ഉഴപ്പാന്‍ പരുപാടി ഇട്ടാല്‍ നല്ല അടി ഞാന്‍ തെരും അതിനുള്ള എല്ലാ അധികാരവും തന്റെ രക്ഷിതാക്കള്‍ എനിക്ക് തന്നിട്ടുണ്ട്" പെട്ടന്നാണ് അവിടെ ഇരുന്ന ചൂരല്‍ വടി എന്റെ ശ്രദ്ധയില്‍ പെട്ടത് .അത് സാധാരണ ചൂരല്‍ വടി ആയിരുന്നില്ല !! ചൂരല്‍ എനിക്ക് പുതുമ ഉള്ള ഒന്നല്ല !!എന്നാല്‍ ഞാന്‍ കണ്ടത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ആ ചൂരല്‍ .ആനവാലിന്റെ വണ്ണത്തില്‍ ,ഏത് വശത്തേക്കും വളയ്ക്കാവുന്ന ,തിളക്കമുള്ള ചൂരലില്‍ ഇരുവശത്തും റബ്ബര്‍ ബാന്‍ഡ് ചുറ്റിയ നല്ല രസികന്‍ വടി .ദേവേന്ദ്രന് വജ്രായുധം പോലെ ഭാസ്കരന് സാറിനുള്ള ആയുധമായിരിക്കാം ആ ചൂരല്‍ എന്ന് ഞാന്‍ ഓര്‍ത്തു പോയി .
മേശപ്പുറത്തെ മണിയില്‍ സര് കൈ അമര്തിയതും എവിടുന്നോ ഒരാള്‍ ആ മുറിക്കു മുന്പില് പ്രത്യക്ഷനായി ."ഇവനെ ഒന്‍പതു എ ക്ലാസ്സില്‍ കൊണ്ടുചെന്നു ആക്കണം ,ടീച്ചറോട് ഞാന്‍ പറഞ്ഞു എന്ന് പറയണം ".ഞാന്‍ ആകെ ആകാംക്ഷ ഭരിതനായിരുന്നു .പുതിയ ക്ലാസ് ,പുതിയ ചുറ്റുപാട്.പുതുമയുടെ സുഗന്ധം ആയിരുന്നു എങ്ങും .............
അങ്ങനെ ഞാനും ആ ക്ലാസ്സിലെ നല്പ്പത്തിനാല് കാക്കി ധാരികളുടെ ഒപ്പം ചേര്‍ന്ന് നാല്‍പ്പത്തി അഞ്ചാമത് കാക്കി ധാരി ആയി .ദൂരെ ഏതോ ഗ്രഹത്തില്‍ നിന്നും ഇറക്കുമതി ചെയ്ത പുതിയ ഒരു ജീവിയെ പോലെ ആണ് അവിടെ ഓരോരുത്തരും എന്നെ കണ്ടത് ,എന്നാല്‍ ഞാന്‍ അതൊന്നും വക വെച്ചില്ല മാത്രവുമല്ല തൊട്ടടുത്തിരിക്കുന്ന സഹപാഠികളെ എന്റെ ഉന്തിയ മോണയില്‍ തീര്‍ത്ത പല്ല് കാട്ടി ചിരിക്കാനും മറന്നില്ല .
ഉന്തിയ മോണയും പലക പല്ലും അന്നത്തെ എന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു.
കുറച്ചു ദിവസങ്ങള്‍ കഴിയേണ്ടി വന്നു ഞാന്‍ അത് മനസ്സിലാക്കാന്‍ ,എന്നെ പോലെ പറിച്ചു നട്ട കാക്കി ധാരികള്‍ വേറെയും ഉണ്ട് അവിടെ ,എന്റെ ക്ലാസ്സിലും മറ്റ് ക്ലാസ്സുകളിലും .അങ്ങനെ ഞാനും അവരില്‍ ഒരാളായി .മുന്‍ നിരയില്‍ ആയിരുന്നുക്ലാസ്സില് എന്റെ സ്ഥാനം ,അത് എന്നില്‍ ഉള്ള പ്രതീക്ഷയുടെ ആദ്യ നടപടി ആയിരുന്നു .ഒപ്പം ഇരിക്കുന്നവര്‍ പഠനേതര വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവരും തെളിയിച്ചുകൊണ്ടിരിക്കുനവരും ...ഞാന്‍ അവിടെയും പ്രതീക്ഷയുടെ രക്തസാക്ഷി ആകുമോ എന്ന് ഭയന്നു.തൊട്ടടുത്തിരുന്ന 'നിതിന്‍ ' ആയിരുന്നു ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്തിരുന്നത് .മലയാളം മീഡിയം ആയതിനാല്‍ അധികം ആരും ആംഗലേയ ഭാഷ നൈപുണ്യം ഉള്ളവരയിരുന്നില്ല .ഈ അവസരം ശെരിക്കും മുതലാക്കാന്‍ തന്നെ എനിക്ക് സാധിച്ചു .മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാവായി ഞാന്‍ വാണു.എന്നാല്‍ മറ്റ് വിഷയങ്ങള്‍ എന്നെ വല്ലാതെ വിഷമത്തില്‍ ആക്കി .മാതൃഭാഷയില്‍ ആണെങ്കിലും അക്ബറും ,വിപ്ലവങ്ങളും ഒക്കെ കടു കട്ടി തന്നെ .ഒരിക്കല്‍ കണക്കു മാഷ് ലസാഗു ,ഉസ്സാഗെ(LCM,HCF) എന്ന്പറയുന്നത് കേട്ടപ്പോള്‍ ചിരി അടക്കാന്‍ കഴിഞ്ഞില്ല ...ഏതോ മധുര പലഹാരങ്ങളുടെ പേര് പറയും പോലെ .ആ ചിരി അടക്കി തന്നത് പൊന്നുണ്ണി മാഷാണ് അങ്ങനെ പുതിയ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു കൊണ്ട് എത്തിയ ആദ്യ ചൂരല്‍ കഷായത്തിന്റെ രുചി ഞാന്‍ അറിഞ്ഞു .പിന്നീട് ഇതുവരെ കണക്കിലെ ആ രണ്ടു പ്രയോഗങ്ങളോടും (ലസാഗു ,ഉസ്സാഗെ) എന്തെന്നില്ലാത്ത ഒരുതരം ഭയം കലര്‍ന്ന ബഹുമാനമാണ് ,ആദരവാണ് .
പരീക്ഷകള്‍ പലതും വല്ല്യ പരീക്ഷണങ്ങള്‍ അയി തന്നെ കടന്നു പൊയി .എങ്കിലും തോല്‍വിയുടെ തീക്ഷ്ണത കുറഞ്ഞിരിക്കുന്നു .എല്ലാ വിഷയങ്ങളിലും തോറ്റിരുന്ന ഞാന്‍ കണക്കു ഒഴികെ ഉള്ള ബാക്കി എല്ലാ വിഷയങ്ങളിലും ജയം കണ്ടെത്തി .യുദ്ധങ്ങള്‍ പലതും ജയിച്ചതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ .എങ്കിലും കണക്ക് വെല്ലുവിളി തന്നെ .എന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ അച്ഛന് ഒരു ട്യുഷന് ഏര്‍പ്പാടാക്കി .
അങ്ങനെ സ്കൂള്‍ എന്നത് എനിക്ക് കൌതുകം ആകാന്‍ തുടങ്ങി ,ഞാന്‍ ആ വിദ്ധ്യാലയത്തെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു .പഠനതെക്കാള്‍ ഇഷ്ട്ടപ്പെടാന്‍ പലതും ഉണ്ട് അവിടെ എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു .ഒരു വലിയ മതില് കെട്ടിനുള്ളില്‍ നാല് സ്ഥാപനങ്ങൾ ആണ് ഉണ്ടായിരുന്നത് .ബോയിസ് ഹൈ സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചിരുന്നത് ,അതിനു പുറമേ ഒരു ഗേള്‍സ് ഹൈ സ്കൂളും ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,ഹയര്‍ സെക്കണ്ടറി സ്കൂളും .ഒത്ത നടുവിലായി വിശാലമായ മൈതാനം ,മൈതാനത്തിന്റെ ഒത്ത കോണില്‍ തല ഉയര്‍ത്തി നില്ക്കുന്ന വമ്പന്‍ ആല്‍മരം (ഞാന്‍ ആല്‍മരം എന്ന് തന്നെ വിശ്വസിക്കുന്നു).ഉച്ചഭക്ഷണം കൊണ്ട് തന്നിരുന്നത് അമ്മയാണ് .സ്കൂളിനു അഭിമുഖമായി ഉള്ള എന്‍ .എസ്സ്. എസ്സ് ന്റെ പ്രധാന ശാഖയില്‍ ആയിരുന്നു അമ്മ ജോലിചെയ്തിരുന്നത് .ഉച്ചഭക്ഷണത്തിന് ശേഷം എല്ലാവരും കൂടി ആ വൃക്ഷ രാജന്നു കീഴില്‍ അഭയം തേടും .അവിടെ നിന്നാല്‍ എല്ലാ ഇടതും നോട്ടം എത്തും.ആദ്യമൊന്നും ഞാന്‍ അവര്‍ക്കൊപ്പം ചെരാറില്ലയിരുന്നു ,കിട്ടുന്ന സമയം കളിയില്‍ ആയിരുന്നു കമ്പം .ഒരിക്കല്‍ അനൂപ് ആണ് പറഞ്ഞത് 'എടാ അവിടെ വന്നു നിന്നാല്‍ പെണ്‍കുട്ടികള്‍ പോകുന്നതും വരുന്നതും ഒക്കെ കാണാം ,ഇന്നലെ ബിനെഷിനു മൂന്നു പ്രേമ ലേഖനം കിട്ടി അത്രേ !!!!
അന്ന് വൈകിട്ട് കാല്‍നടയായി വീട്ടിലേക്കു പോകുന്നതിനിടയില്‍ എന്റെ അയല്‍വാസികളും ഒന്‍പതു സീ ക്ലാസ്സില്‍ പടിക്കുന്നതുമായ കാക്കിധാരികളോട് ഞാന്‍ അന്വേഷിച്ചു "എടാ നിങ്ങള്‍ ആര്‍ക്കെങ്കിലും പ്രേമ ലേഖനം കൊടുക്കുകയോ തിരികെ പ്രേമലേഖനം കിട്ടുകയോ ചെയ്തിട്ടുണ്ടോ ?ഞാന്‍ ചോദിച്ചതും എല്ലാവരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി .നിനക്ക് വട്ടായോ ?കൂട്ടത്തില്‍ തീരെ നിളം കുറഞ്ഞതും സ്വന്തമായി ഒരു ചായക്കടയുടെ ഉടമയും കൂടി ആയ കാക്കി ധാരി ആയിരുന്നു (ശെരിയായ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു).അന്ന് എന്റെ മനസ്സ് മുഴുവനും പ്രണയെതര വിഷയങ്ങളില്‍ ആയിരുന്നു .....ഒരു പുതിയ അനുഭവം ആയിരുന്നു അത് .പ്രണയാതുരമായ ആ രാത്രിയില്‍ മൂന്നു പ്രണയ ലേഖനങ്ങള്‍ കിട്ടിയ സഹപാഠിയെ ഗുരുവാക്കാന്‍ ഞാന്‍ തീരുമാനിച്ചു .
പിറ്റേന്ന് രാവിലെ വളരെ ഉന്മേഷത്തിലാണ് ഞാന്‍ സ്കൂളിലേക്ക് പോയത് .ബസ് കിട്ടാതെ വന്നപ്പോള്‍ നടക്കാന്‍ തീരുമാനിച്ചു .സ്കൂളിലേക്ക് തിരിയുന്ന വഴിയുടെ ഇരു വശത്തും വീടുകളാണ് .പ്രശസ്തമായ ആയുര്‍വേദ ചികത്സാകെന്ദ്രം അവിടെ സ്ഥിതി ചെയുന്നതിനാല്‍ എപ്പോഴുംആ വഴിയില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു .ആ തിരക്കില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടും .സാമാന്യം വേഗതയിലാണ് എന്റെ നടത്തം ,എത്രയും വേഗം സ്കൂളില്‍ എത്തണം ബിനെഷിനെ കാണണം .അതായിരുന്നു അജണ്ട .പെട്ടന്ന് വഴിയുടെ വലതു ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന രണ്ടു നിലയില്‍ തീര്‍ത്ത വീട്ടില്‍ നിന്നും ,തോളില്‍ പുസ്തക സഞ്ചിയുമായ് ഒരു പെണ്‍കുട്ടി !!!!അവള് എനിക്ക് മുന്‍പേ നടന്നകന്നു .....ഞാന്‍ പഠിക്കുന്ന അതെ സ്കൂൾ മൈതാനത്തിൽ ഇംഗ്ലീഷ് മീഡിയം ആണ് ആ കുട്ടിയും പഠിച്ചിരുന്നത് എന്ന് അവളുടെ യുനിഫോമില്‍ നിന്നും ഞാന്‍ മനസ്സിലാക്കി ...പക്ഷെ അതുകൊണ്ട് ആയില്ല ഇനിയും അറിയാനുള്ള കാര്യങ്ങള്‍ പലതാണ് . അവളുടെ നടത്തത്തില്‍ തീരെ തിരക്ക് അനുഭവപ്പെട്ടില്ല ...അതൊകൊണ്ട് തന്നെ എന്റെ വേഗത കൂടി ..അവള്‍ക്കു തൊട്ട് അടുത്ത് എത്തിയതും അവള് തിരിഞ്ഞു നോക്കി ...എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ എന്റെ ഉന്തിയ മോണയില്‍ തീര്‍ത്ത പല്ലുകാട്ടി ഒന്ന് ഇളിച്ചു കാണിച്ചു ...എന്റെ ഇളി കണ്ടു പേടിച്ചിട്ടാവാം അവളുടെ വേഗത വീണ്ടും കൂടി ...എന്തയാലും ഒരു കാര്യം ഉറപ്പിച്ചു പറയാം ഞാന്‍ ആകെ ഭായന്നു!!!
സ്കൂളില്‍ എത്തിയത് അന്ന് അസ്സംബ്ലി ഉള്ളതായി അറിയാന്‍ സാധിച്ചു.ഓരോ ക്ലാസ്സിലും ഉള്ള കാക്കിധാരികള് അവരവരുടെ വരികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു .എന്നത്തേയും പോലെ അന്നും അസ്സംബ്ലി അതിന്റെ മുറക്ക് നടന്നു .ക്ലാസ്സിലേക്ക് പോകുന്നതിനിടയില്‍ സഖാവ് ബിനീഷിനെ കാണാന്‍ ഇടയായി .ആദ്യ പിരീട് ഞാന്‍ അവനൊപ്പം ഇരിപ്പുറപ്പിച്ചു .
കാലത്തുണ്ടായ സംഭവങ്ങളുടെ ഒരു രൂപ രേഖ അവനെ അറിയിച്ചു .അങ്ങനെ പതുങ്ങിയ ശബ്ദത്തില്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കവേ ..എന്റെ ചെവിയില്‍ ശക്തമായി എന്തോ കയറി പിടിച്ചതായി അനുഭവപ്പെട്ടു .വെറുതെ എന്തോ ചെവിയില്‍ കയറി പിടിച്ചതല്ല എന്നും അത് ക്ലാസ്സ് ടീച്ചറും ,ഇംഗ്ലീഷ് അധ്യാപികയും അതിലെല്ലാം ഉപരി എന്റെ ബന്ധുവും കൂടിയായ ടീച്ചറാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ നേരത്തെ സൂചിപ്പിച്ച അനുഭവം ശക്തമായ വേദന അയി രൂപാന്തരപ്പെട്ടു ."എന്താ നിനക്ക് രാവിലെ തന്നെ ഇതിനുംമാത്രം സംസരിക്കാനുള്ളത് ".ചെവിയില്‍ നിന്നും പിടി വിടാതെ ടീച്ചര്‍ ചോദിച്ചു.എന്റെ ചെവിയില്‍ നിന്നും പിടി വിട്ടു ടീച്ചര്‍ അടുത്തിരുന്ന ബിനീഷിന്റെ ചെവി മറന്നില്ല .കൂടെയുള്ള കാക്കിധാരികള് ഒന്നടങ്കം ചിരിച്ചു ..പൊട്ടി ചിരിച്ചു ...വര്‍ഗ്ഗസ്നേഹം ഇല്ലാത്തവ.അങ്ങനെ ആദ്യ പിരീട് മുഴുവന്‍ എഴുന്നേറ്റ് നില്ക്കാന് ഉത്തരവായി .ആ നില്‍പ്പ് തുടരുന്നതിനിടയില്‍ ശക്തമായ അടുത്ത പ്രഹരം ഉടനെ തന്നെ ഏല്‍ക്കേണ്ടി വന്നു .നേരത്തെ ശരീരത്തില്‍ ആണെങ്കില്‍ ഇപ്പോള്‍ മനസ്സിന്നു എന്ന് മാത്രം .എനിക്കുള്ള ഉച്ച ഭക്ഷണവുമായി അമ്മ അതാ ക്ലാസ്സിന്റെ മുന്പില് ...എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി പാഞ്ഞു ..അത് ശരീരമാസകലം ഉലച്ചുകളഞ്ഞു .തൊട്ട് മുന്പിലുരുന്ന നിതിന്‍ എന്ന കാക്കി ധാരി എന്റെ മുഖത്തേക്ക് നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു "എടാ നിന്റെ അമ്മ"..അമ്മ എന്നെ കണ്ടു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ വീണ്ടും തല കുനിച്ചു ...കുറെ നാളായി ഉയര്‍ന്നു തന്നെ നിന്നിരുന്ന എന്റെ തല അന്നവിടെ വീണ്ടും കുനിഞ്ഞു . ടീച്ചര്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.. "നല്ല സമയത്താണ് എന്തായാലും വന്നത് .ടീച്ചര്‍ എന്നെ ചൂണ്ടി പറഞ്ഞു "തീരെ അനുസരണ ഇല്ല ഇവന് .ഓരോ ദിവസം കഴിയും തോറും മോശമായി വെരുവ ".ഒന്നും തിരിച്ചു പറയാനില്ലാതെ നിന്ന അമ്മയുടെ മുഖം കണ്ടപ്പോള്‍ എന്റെ കണ്ണ് നനഞ്ഞു .അത് കരച്ചിലായി അവസാനിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു .നേരത്തെ എന്നെ നോക്കി ചിരിച്ച അതെ കാക്കിധാരി വീണ്ടും ചിരിക്കാന്‍ ഭാവിച്ചപ്പോള്‍ ...ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ കയില് ഇരുന്ന പേന കൊണ്ട് സകല ശക്തിയും എടുത്തു ഞാന്‍ ആഞ്ഞു കുത്തി...അതെ ആഞ്ഞു തന്നെ കുത്തി ...അവന് അലറി...ഒപ്പം ഞാന്‍ ഉറക്കെ കരഞ്ഞു ..... എൻറെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും സാക്ഷി ആകാറുള്ള അമ്മ ഒന്നും മിണ്ടാതെ അവിടുന്ന് പോയി .. അന്ന് കുറെ നാളുകൾക്കു ശേഷം അമ്മ എൻറെ പേരിൽ വീണ്ടും തല കുനിച്ചു ... ഞാനും .. ഞാൻ ഇതുവരെ കണ്ടത്തിൽ എറ്റവും ക്ഷമ ഉള്ള സ്ത്രീ എന്നും അമ്മ ആണ് .ആ ക്ഷമ യുടെ തണലിലാണ് ഞാൻ ...അല്ല എനിക്ക് ചുറ്റുമുള്ള എല്ലാവരും ...
അങ്ങനെ കാക്കി കുഞ്ഞുങ്ങൾക്കൊപ്പം ഞാൻ വളർന്നു !!!
അങ്ങനെ കാക്കി കുഞ്ഞുങ്ങൾക്കൊപ്പം ഞാൻ വളർന്നു !!!
സ്കൂളിലെ ഉച്ചകഞ്ഞി കുടിച്ചും ചില്ലറ തല്ലുകൊള്ളിത്തരം കാട്ടിയും, പോടീ മീശയിൽ ദിവസവും കരി പുരട്ടിയും ...ഇതിൽ ഉച്ചകഞ്ഞി എന്നത് എടുത്ത് പറയത്തക്ക അനുഭവങ്ങളുടെ കൂടാണ് .
ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു പിന്നിലാണ് കഞ്ഞി പുര , ഏകദേശം 12 മണിയോടടുക്കുമ്പോൾ നല്ല കഞ്ഞിയുടെയും പയറിന്റെയും മണം അവിടെ ആകെ പരക്കും ... ക്ലാസ്സിൽ നല്ല ഉറക്കത്തിലുള്ള പലരെയും വിളിച്ചുണർത്താൻ കെൽപ്പുള്ള മണം . ഉച്ച ഊണിനു മണി അടിച്ചാൽ കഞ്ഞി പുരയിൽ എത്താനുള്ള ഓട്ടമാണ് കൂടെയുള്ള മറ്റ് കാക്കിധാരികൾ . ഞാനടങ്ങുന്ന ഒരു വിഭാഗം വീട്ടിൽ നിന്നും പൊതി കൊണ്ടുവെരലാണ് പതിവ് .. എന്നാൽ ഒരിക്കൽ എനിക്കും കൊതി ആയി .. ചൂട് കഞ്ഞിയും ഉപ്പും പയറും .
അന്ന് ഉച്ച മണി അടി തുടങ്ങിയതും .അമ്മ തന്നുവിട്ട ഇലപ്പൊതി സഹ കാക്കി ധാരിയെ ഏൽപ്പിച്ച് ഞാനും ഓടി ..കഞ്ഞി കുടിക്കാൻ .
നീണ്ട നിരയിൽ സ്ഥാനം പിടിച്ചു ,കഞ്ഞിയും പയറും ഒരേ പാത്രത്തിൽ .. ആവി പറക്കുന്ന ചൂട് . അപ്പോഴാണ്തൊട്ടു പിന്നിൽ നിന്നും റബ്ബർ ബാൻഡ് കെട്ടിയ ചൂരൽ എന്നെ തോണ്ടി വിളിച്ചു .അയ്യോ !!! പ്രിൻസിപ്പൽ ഭാസ്ക്കരൻ സാർ ആണ്.കഞ്ഞിയുടെ ആവിക്കൊപ്പം എൻറെ ഉള്ളിൽ നിന്നും ആവി പുറപ്പെട്ടു ..
ഉം .. നീ എന്താ ഇവിടെ? സർ ചോദിച്ചു
പ്രതിസന്ധി ഘട്ടത്തിൽ സ്ഥിരം ഉള്ള മൌനം തന്നെ ആയിരുന്നു എൻറെ ഉത്തരം .
"അവിടെ പോയി ഇരുന്ന് കഞ്ഞി കുടിക്ക് .എന്നിട്ട് എന്നെ ഓഫീസിൽ വന്നു കാണണം " എന്ന് പറഞ്ഞ് സർ നടന്നു ..
ആപ്പോഴത്തെ അവസ്ത്ഥയിൽ കഞ്ഞിക്കു ചൂടും പോയി പയറിന് നേരത്തെ വന്ന മണവും ഇല്ല ..
ആകെ വിരണ്ട് കഞ്ഞി മോന്തി .. പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു .
'സർ ' മുറിയുടെ പുറത്ത് നിന്നും ഞാൻ വിളിച്ചു .
'ഉം ' അകത്തേക്ക് വരാൻ അനുവാദം തന്ന് സർ മൂളി .
ആകെ വിറച്ച് ഞാൻ ഉള്ളിൽ കയറി . ചൂരൽ ആ മേശയിൽ തന്നെ .
കയ്യിലാണോ അതോ പിന്നാമ്പുറത്താനോ അടി എന്ന് മാത്രമേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു .
നീ എന്തിനാ പാവം പിള്ളേരുടെ കഞ്ഞി കലത്തിൽ കൈ ഇട്ട് വാരുന്നത് ???
"അത് സർ ഞാൻ .. എനിക്ക് .. മണം .. "ഒന്നും പറഞ്ഞ് ഭലിപ്പിക്കാൻ പറ്റാതെ ഉള്ള എൻറെ പല നിൽപ്പുകളുടെ തുടർച്ച .
തനിക്കെന്താ വീട്ടില്‍ നിന്നും ഒന്നും വെച്ചുണ്ടാക്കി തെരുന്നില്ലേ ???
സർ തുടർന്നു ..
ഞാൻ തന്റെ അമ്മയെ കാണുമ്പോൾ ചോദിക്കാം . അയ്യോ സർ വേണ്ട .ഞാനിനി മേലാൽ കഞ്ഞി കുടിക്കില്ല .. സർ അമ്മയോട് പറയല്ലെ ... അതിന് ശേഷം കഞ്ഞിപ്പുര എനിക്ക് നിഷിദ്ദമായ സ്ഥലം ആയി. ഇടയ്ക്ക് കഞ്ഞി ചേച്ചി (അങ്ങനെയാണ് എല്ലാരും വിളിക്കുന്നെ) ചോദിക്കും എന്താ മോൻ ഇപ്പോ കഞ്ഞി കുടിക്കാൻ വരാത്തത് ? ഇഷ്ട്ടപ്പെട്ടില്ലെ ഞാൻ ഉണ്ടാക്കുന്ന കഞ്ഞി. അതിനുള്ള ഉത്തരവും ഉന്തിയ മോണ കാട്ടി പലക
പല്ലിൽ വിരിയിച്ച ഐറ്റം തന്നെ. കഞ്ഞിയെക്കാൾ വലുതാണ് അഭിമാനം അതുകൊണ്ട് മാത്രം കഞ്ഞിപ്പുരയക്കും ,കഞ്ഞി ചേച്ചിക്കും അവഗണനയുടെ ഒരു കാലം മാറ്റി വെയ്ക്കുന്നു.
തുടരും ......
ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു പിന്നിലാണ് കഞ്ഞി പുര , ഏകദേശം 12 മണിയോടടുക്കുമ്പോൾ നല്ല കഞ്ഞിയുടെയും പയറിന്റെയും മണം അവിടെ ആകെ പരക്കും ... ക്ലാസ്സിൽ നല്ല ഉറക്കത്തിലുള്ള പലരെയും വിളിച്ചുണർത്താൻ കെൽപ്പുള്ള മണം . ഉച്ച ഊണിനു മണി അടിച്ചാൽ കഞ്ഞി പുരയിൽ എത്താനുള്ള ഓട്ടമാണ് കൂടെയുള്ള മറ്റ് കാക്കിധാരികൾ . ഞാനടങ്ങുന്ന ഒരു വിഭാഗം വീട്ടിൽ നിന്നും പൊതി കൊണ്ടുവെരലാണ് പതിവ് .. എന്നാൽ ഒരിക്കൽ എനിക്കും കൊതി ആയി .. ചൂട് കഞ്ഞിയും ഉപ്പും പയറും .
അന്ന് ഉച്ച മണി അടി തുടങ്ങിയതും .അമ്മ തന്നുവിട്ട ഇലപ്പൊതി സഹ കാക്കി ധാരിയെ ഏൽപ്പിച്ച് ഞാനും ഓടി ..കഞ്ഞി കുടിക്കാൻ .
നീണ്ട നിരയിൽ സ്ഥാനം പിടിച്ചു ,കഞ്ഞിയും പയറും ഒരേ പാത്രത്തിൽ .. ആവി പറക്കുന്ന ചൂട് . അപ്പോഴാണ്തൊട്ടു പിന്നിൽ നിന്നും റബ്ബർ ബാൻഡ് കെട്ടിയ ചൂരൽ എന്നെ തോണ്ടി വിളിച്ചു .അയ്യോ !!! പ്രിൻസിപ്പൽ ഭാസ്ക്കരൻ സാർ ആണ്.കഞ്ഞിയുടെ ആവിക്കൊപ്പം എൻറെ ഉള്ളിൽ നിന്നും ആവി പുറപ്പെട്ടു ..
ഉം .. നീ എന്താ ഇവിടെ? സർ ചോദിച്ചു
പ്രതിസന്ധി ഘട്ടത്തിൽ സ്ഥിരം ഉള്ള മൌനം തന്നെ ആയിരുന്നു എൻറെ ഉത്തരം .
"അവിടെ പോയി ഇരുന്ന് കഞ്ഞി കുടിക്ക് .എന്നിട്ട് എന്നെ ഓഫീസിൽ വന്നു കാണണം " എന്ന് പറഞ്ഞ് സർ നടന്നു ..
ആപ്പോഴത്തെ അവസ്ത്ഥയിൽ കഞ്ഞിക്കു ചൂടും പോയി പയറിന് നേരത്തെ വന്ന മണവും ഇല്ല ..
ആകെ വിരണ്ട് കഞ്ഞി മോന്തി .. പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു .
'സർ ' മുറിയുടെ പുറത്ത് നിന്നും ഞാൻ വിളിച്ചു .
'ഉം ' അകത്തേക്ക് വരാൻ അനുവാദം തന്ന് സർ മൂളി .
ആകെ വിറച്ച് ഞാൻ ഉള്ളിൽ കയറി . ചൂരൽ ആ മേശയിൽ തന്നെ .
കയ്യിലാണോ അതോ പിന്നാമ്പുറത്താനോ അടി എന്ന് മാത്രമേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു .
നീ എന്തിനാ പാവം പിള്ളേരുടെ കഞ്ഞി കലത്തിൽ കൈ ഇട്ട് വാരുന്നത് ???
"അത് സർ ഞാൻ .. എനിക്ക് .. മണം .. "ഒന്നും പറഞ്ഞ് ഭലിപ്പിക്കാൻ പറ്റാതെ ഉള്ള എൻറെ പല നിൽപ്പുകളുടെ തുടർച്ച .
തനിക്കെന്താ വീട്ടില്‍ നിന്നും ഒന്നും വെച്ചുണ്ടാക്കി തെരുന്നില്ലേ ???
സർ തുടർന്നു ..
ഞാൻ തന്റെ അമ്മയെ കാണുമ്പോൾ ചോദിക്കാം . അയ്യോ സർ വേണ്ട .ഞാനിനി മേലാൽ കഞ്ഞി കുടിക്കില്ല .. സർ അമ്മയോട് പറയല്ലെ ... അതിന് ശേഷം കഞ്ഞിപ്പുര എനിക്ക് നിഷിദ്ദമായ സ്ഥലം ആയി. ഇടയ്ക്ക് കഞ്ഞി ചേച്ചി (അങ്ങനെയാണ് എല്ലാരും വിളിക്കുന്നെ) ചോദിക്കും എന്താ മോൻ ഇപ്പോ കഞ്ഞി കുടിക്കാൻ വരാത്തത് ? ഇഷ്ട്ടപ്പെട്ടില്ലെ ഞാൻ ഉണ്ടാക്കുന്ന കഞ്ഞി. അതിനുള്ള ഉത്തരവും ഉന്തിയ മോണ കാട്ടി പലക
പല്ലിൽ വിരിയിച്ച ഐറ്റം തന്നെ. കഞ്ഞിയെക്കാൾ വലുതാണ് അഭിമാനം അതുകൊണ്ട് മാത്രം കഞ്ഞിപ്പുരയക്കും ,കഞ്ഞി ചേച്ചിക്കും അവഗണനയുടെ ഒരു കാലം മാറ്റി വെയ്ക്കുന്നു.
തുടരും ......
NICE...
മറുപടിഇല്ലാതാക്കൂgood....
മറുപടിഇല്ലാതാക്കൂChetta...Amazing...Good work...Keep it up...
മറുപടിഇല്ലാതാക്കൂGood work machaa.... keep blogging...
മറുപടിഇല്ലാതാക്കൂmounamayi.....pettanu......grt wrk...curious to knw mr......continue.....
മറുപടിഇല്ലാതാക്കൂkalaki mone, continue
മറുപടിഇല്ലാതാക്കൂninte premam epozha paraya
മറുപടിഇല്ലാതാക്കൂgood work continue....... all d very best for your future.................
മറുപടിഇല്ലാതാക്കൂha...ha...nalla rasamund vayikkan.......waiting 4 d next episode...he he....
മറുപടിഇല്ലാതാക്കൂitre ullo... bakeem koode paray...
മറുപടിഇല്ലാതാക്കൂjeevitham iniyum munnott bakki enna pole evideyo nirthiyitt baakki vayikkuavunalla aakaamshayoodu koodiya kaathirippin thudakkamitt kond njan baakki vaayikkuvaanaayi kaathirikkunnu :)
മറുപടിഇല്ലാതാക്കൂChettaa...Paaavam Njan :(
മറുപടിഇല്ലാതാക്കൂbrilliant .the lines are hard hitting and poetic a rare deadly combination
മറുപടിഇല്ലാതാക്കൂhey... super da.... lasgu usagha kalakki.. :D
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂhope to hear more from you.. taking a sip of sweet memory is good for health
മറുപടിഇല്ലാതാക്കൂsuper chetta,keep gng on
മറുപടിഇല്ലാതാക്കൂthank you all
മറുപടിഇല്ലാതാക്കൂGooddd
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂoormakaliloode thirike nadakkunna sukam...nandi sreekanth,,,nalla vayanayk...nirthanadaa..ezhuthikkooo
മറുപടിഇല്ലാതാക്കൂ